തിരുനെല്ലൂര്‍:മഹല്ലു തിരുനെല്ലൂര്‍ വിഭാവന ചെയ്‌ത പാര്‍പ്പിട സമുച്ചയത്തിന്റെ പണികള്‍ പുരോഗമിക്കുന്നതായി തിരുനെല്ലുര്‍ മഹല്ലു പ്രസിഡണ്ട് ഹാജി കെ.പി അഹമ്മദ് ഓണ്‍ലൈന്‍ സന്ദേശത്തില്‍ പങ്കുവെച്ചു.തിരുനെല്ലൂര്‍ മഹല്ലിന്റെ സ്ഥിരവരുമാനം എന്ന ആശയത്തെ പൂവണിയിക്കാനുള്ള പ്രയത്നത്തില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്കു ഏറെ വലുതാണ്.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍,ഇതര ഗള്‍ഫു നാടുകളിലെ തിരുനെല്ലൂര്‍ നിവാസികള്‍ ഒറ്റക്കും കൂട്ടമായും ഈ സംരംഭത്തെ കയ്യഴിച്ചു സഹായിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഖത്തറില്‍ നിന്നും ഇനിയും വാഗ്ദത്തത്തുക പിരിഞ്ഞു കിട്ടാനുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ പറഞ്ഞു.ഈയിടെ വിളിച്ചു ചേര്‍ക്കപ്പെട്ട സംഗമങ്ങളിലും പ്രവര്‍ത്തകസമിതികളിലും ഈ വിഷയം ഏറെ ഊന്നലോടുകൂടെ കൈകാര്യം ചെയ്‌തതായി ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡണ്ട് ഷറഫു ഹമീദ് വ്യക്തമാക്കി.