ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഈദ് സൗഹൃദ സംഗമം ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ഒക്‌ടോബര്‍ രണ്ടിനു വെള്ളിയാഴ്‌ച അല്‍റായ ഡ്രൈവിങ്സ്‌കൂളിനു പിറകു വശത്തുള്ള ഡിബേക്കി ഹൈസ്‌കൂളില്‍ വെച്ച് നടത്തുന്ന സംഗമം വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍കൊണ്ട് ധന്യമാകും.
ഈയിടെ മണ്‍മറഞ്ഞ അനുഗ്രഹീത ഗായകന്‍ കെ.ജി സത്താര്‍ അനുസ്‌മരണവും പരേതന്റെ പാടിപ്പതിഞ്ഞ ഗാന ശേഖരങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത പാട്ടുകളുടെ അവതരണവും ഒരുക്കും.കൂടാതെ മാപ്പിള കലയില്‍ പ്രസിദ്ധനായ കലയുടെ കുലപതി പരീദ് സാഹിബിന്റെ അരുമ ശീഷ്യരായ തിരുനെല്ലൂരിന്റെ മക്കള്‍ ഒരുക്കുന്ന വിവിധ പരിപാടികളും അരങ്ങേറും.
ക്യുമാറ്റ് സാരഥി ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേരുന്ന സംഗമത്തില്‍ പ്രവാസികളായ എല്ലാ സഹോദരങ്ങളും പങ്കെടുക്കണമെന്നു ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ അഭ്യര്‍ഥിച്ചു.