നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 24 August 2019

ദൗത്യ സം‌ഘം മടങ്ങുന്നു

തിരുനെല്ലൂര്‍:ഏറ്റെടുത്ത ദൗത്യവും ലക്ഷ്യവും പൂർത്തിയാക്കി നന്മയുടെ സന്നദ്ധ സംഘം വയനാട്ടിലെ മാനന്തവാടിയിൽ നിന്നും തിരികെ നാട്ടിലേക്ക് രാത്രി 8 മണിയോടെ മടങ്ങുമെന്നു പ്രോഗ്രാം ചെയര്‍മാന്‍ റഹ്‌മാന്‍ തിരുനെല്ലൂര്‍ അറിയിച്ചു.

നന്മ തിരുനെല്ലൂര്‍ 28 അം‌ഗ ദൗത്യ സം‌ഘം ലക്ഷ്യം പൂര്‍‌ത്തീകരിച്ച്‌ മടക്ക യാത്രയിലാണ്‌.കഴിഞ്ഞ ദിവസമായിരുന്നു പ്രളയ ബാധിത പ്രദേശത്തേയ്‌ക്ക്‌ ഭക്ഷ്യ വിഭവങ്ങളും മറ്റുമായി യാത്ര തിരിച്ചത്.ദുരന്ത ഭൂമികയില്‍ നന്മയുടെ പൂന്തെന്നലാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു...കണ്‍‌വീനര്‍ പി.എം ഷം‌സുദ്ദീന്‍ പ്രതികരിച്ചു.

ദുരന്തത്തില്‍ ഒറ്റപ്പെട്ടു പോയ ഗ്രാമങ്ങളില്‍ നന്മയുടെ സാന്ത്വന സേവന ദൗത്യം അതി സാഹസികമായി നിറവേറ്റാന്‍ സാധിച്ചതില്‍ യൂത്ത് വിങ് വൈസ്‌ പ്രസിഡണ്ട്‌ അബ്‌ദുല്‍ വഹാബ്‌ ഏറെ വാചാലനായി.

യാത്രാ സം‌ഘത്തോടൊപ്പം ഉണ്ടായിരുന്ന ഉസ്‌മാന്‍ പി.ബി,മുഹമ്മദ്‌ വി.പി,അബ്‌ദുല്‍ റഹ്‌മാന്‍ വി.കെ തുടങ്ങിയവര്‍ നന്മ യത്രാ ദൗത്യത്തിന്റെ വിവിധ വശങ്ങള്‍ പരാമര്‍‌ശിച്ചു കൊണ്ട്‌ തങ്ങളുടെ അനുഭവങ്ങളും ആത്മ സം‌തൃപ്‌തിയും രേഖപ്പെടുത്തി.

ദൗത്യ സം‌ഘത്തിനു വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്‌ത മുഹമ്മദ്‌ വയനാട്‌ നന്മ തിരുനെല്ലുരിന്റെ സമയോചിതമായ ഇടപെടലുകളെ മുക്തകണ്ഠം പ്രശംസിച്ചു.

നന്മ തിരുനെല്ലൂര്‍ പ്രായം കൊണ്ട് ചെറുപ്പമാണങ്കിലും പക്വത കൊണ്ടും കർമ്മം കൊണ്ടും ഒരു കാതം മുന്നിലാണെന്നു തെളിയിക്കുന്നതായി വിലയിരുത്തപ്പെട്ടു.നന്മയുടെ പ്രായം ചെന്നവരും മധ്യവയസ്ക്കരും ചെറുപ്പക്കാരും ചേര്‍ന്നു മഹത്തായ സന്ദേശവും ചരിത്രവുമാണ്‌ അതിരുകള്‍ ഭേദിച്ച സാന്ത്വന സേവന സന്നദ്ധ സം‌രം‌ഭത്തിലൂടെ രചിച്ചത്.

തിരുനെല്ലൂരിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലൊരു സേവന പ്രക്രിയ ആദ്യമായിട്ടായിരിക്കണം.