നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 13 November 2015

തിരുനെല്ലൂരിന്റെ ചരിത്ര നിമിഷം

തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ മുല്ലശ്ശേരി ബ്ലോക്കിലാണ് 17.7 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 15 വാര്‍ഡുകളാണുള്ളത്.ഇവിടെ തിരുനെല്ലൂര്‍ ഗ്രാമം രണ്ട്‌ വാര്‍‌ഡുകളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു.അതില്‍ പതിനഞ്ചാം വാര്‍‌ഡ്‌ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്‌ സഖാവ്‌ എ.കെ ഹുസൈന്‍ എന്ന ഇടതു പക്ഷ സ്ഥാനാര്‍‌ഥിയാണ്‌.തിരുനെല്ലൂരിന്റെ തന്നെ ഹൃദയ ഭാഗമായ ഒന്നാം വാര്‍‌ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്‌ ഐക്യ  ജനാധിപത്യ മുന്നണിയുടെ ശക്തനായ സ്ഥാനാര്‍‌ഥി ഷരീഫ്‌ ചിറക്കലാണ്‌.
ഇടതു മുന്നണിയ്‌ക്ക്‌ ആധിപത്യമുള്ള മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ചരിത്രത്തിലും തിരുനെല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തിന്റെ ചരിത്രത്തിലും ആദ്യമായി ഒരു തിരുനെല്ലൂര്‍ക്കാരന്‍ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തീന്റെ സാരഥ്യത്തിലേയ്‌ക്ക്‌ വരുന്നു എന്ന ആഹ്ലാദത്തിലാണ്‌ ഗ്രാമവും ഗ്രാമീണരും.