മുഹമ്മദന്‍സ് ഖത്തറിന്റെ ചുണക്കുട്ടികള്‍ ഈ മണലാരണ്യത്തിലും ചരിത്രം സൃഷ്‌ടിച്ചു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ കായിക വിഭാഗം തങ്ങളുടെ നിയോഗം നിറവേറ്റിയ ആത്മ ഹര്‍ഷത്തിലാണ്.അതി ശക്തരായ നസീം അല്‍റബീഹിനെ മുഹമ്മദന്‍സ് നിലക്കു നിര്‍ത്തി.12 ഓവറുകളിലായി 5 വിക്കറ്റ് നഷ്‌ടത്തില്‍ 97 റണ്‍സില്‍ മുഹമ്മദന്‍സ് വിജയം ഉറപ്പിച്ചു. . മാന്‍ ഓഫ് ദി മാച്ചായി നബീല്‍ എന്‍.കെ പ്രഖ്യാപിക്കപ്പെട്ടു.അല്‍റബീഹുമായുള്ള ആദ്യ പോരാട്ടവും കടുത്ത പോരാട്ടവുമായിരുന്നു എന്നു നിരീക്ഷകര്‍ പറഞ്ഞു.