ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ വാര്‍ഷിക ജനറല്‍ ബോഡി ,ജനുവരി 15, വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്തരം പ്രസിഡണ്ട് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ഗ്രാന്റ് ഖത്തര്‍ പാലസ് ഹോട്ടലില്‍ സംഘടിപ്പിക്കും.പ്രവര്‍ത്തക സമിതി അംഗം അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടിലിന്റെ ഖിറാഅത്തോടെ കൃത്യം ഒരു മണിക്ക് യോഗ നടപടികള്‍ ആരംഭിക്കും.വൈസ് പ്രസിഡണ്ട് അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം സ്വാഗതം പറയും.അധ്യക്ഷന്റെ ഉപക്രമത്തിനു ശേഷം ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ റിപ്പോര്‍ട്ട് അവതരിപ്പിക്കും.ട്രഷറര്‍ ഇസ്‌മാഈല്‍ ബാവ സാമ്പത്തിക സമാഹരണ വിനിമയ കണക്കുകളും സദസ്സിനെ ബോധിപ്പിക്കും.റിപ്പോര്‍ട്ടുകളിന്മേലുള്ള ചര്‍ച്ചകള്‍ക്കും അവലോകനങ്ങള്‍ക്കും ശേഷം അധ്യക്ഷന്‍ ഹൃസ്വ വിശദീകരണം നല്‍കി സദസ്സിന്റെ അംഗീകാരത്തോടെ റിപ്പോര്‍ട്ട് പാസ്സാക്കും.അസോസിയേഷന്‍ സീനിയര്‍ അംഗങ്ങളും മുന്‍ അധ്യക്ഷന്മാരുമായ അബു കാട്ടില്‍, ഹമീദ് ആര്‍.കെ, യൂസഫ് ഹമീദ് എന്നിവര്‍ സദസ്സിനെ അഭിമുഖീകരിക്കും.
തിരുനെല്ലുര്‍ മഹല്ലിന്റെ ഇതര ശാഖകളായ കുന്നത്ത് പ്രദേശത്തെയും മുള്ളന്തറയെയും പ്രതിനിധീകരിക്കുന്ന സെക്രട്ടറിമാര്‍ ജാസിര്‍ അബ്‌ദുല്‍ അസീസും അബു മുഹമ്മദു മോനും പ്രാദേശികാവലോകനം നടത്തും.അസ്‌ലം ഖാദര്‍ മോന്‍ നന്ദി പ്രകാശിപ്പിക്കുന്നതോടെ ആദ്യ സെഷന്‍ സമാപിക്കും.
രണ്ടാമത്തെ സെഷന്‍ 03.15 ന് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ അസിസ് മഞ്ഞിയിലിന്റെ വിശദീകരണത്തോടെ ആരംഭിക്കും.2016 കാലയളവിലേയ്‌ക്കുള്ള നേതൃത്വവും പ്രവര്‍ത്തക സമിതിയും തെരഞ്ഞെടുക്കപ്പെടും.സലീം നാലകത്ത്,ഉമര്‍ പൊന്നേങ്കടത്ത് എന്നിവരാണ് തെരഞ്ഞെടുപ്പ് സമിതിയിലെ മറ്റ് അംഗങ്ങള്‍.ഖത്തറിന്റെ ഇതര ഭാഗങ്ങളിലുള്ള അംഗങ്ങളുടെ സൗകര്യാര്‍ഥം വാഹനം ഏര്‍പെടുത്തുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. എല്ലാം അംഗങ്ങള്‍ക്കും വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം ഒരുക്കും.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
ദിതിരുനെല്ലൂര്‍