ദോഹ : മുഹമ്മദന്‍സ് ഖത്തറിന്റെ ജഴ്‌സി പ്രകാശനം സിറ്റി എക്‌സ്‌ചേഞ്ചില്‍ വെച്ചു നടന്ന പ്രത്യേക ചടങ്ങില്‍ സിറ്റി എക്‌സ്‌ചേഞ്ച് സി..ഇ.ഒ ഷറഫു ഹമീദ് നിര്‍വഹിച്ചു. ടീം ചെയര്‍മാന്‍ സലീം നാലകത്ത് മാനേജര്‍ ശൈദാജ് കുഞ്ഞു ബാവു ടീം അംഗങ്ങള്‍ അഭ്യുദയ കാംക്ഷികള്‍ എല്ലാം ഒത്തു കൂടിയ സഹൃദയ സദസ്സിലായിരുന്നു പുതിയ ജഴ്‌സി പ്രകാശനം ചെയ്‌തത് ആവേശത്തിന്റെ ചുവപ്പും,ആത്മ നിയന്ത്രണത്തിന്റെ കറുപ്പും,മുന്നൊരുക്കത്തിന്റെ മേഘ നിറവും,ആത്മാര്‍ഥതയുടെ ശുഭ്രതയില്‍ തെളിഞ്ഞ പേരിന്റെ തുടക്കവും ഉള്ള ജഴ്‌സി ആവേശകരം തന്നെ.മുഹമ്മദന്‍സിന്റെ ചുണക്കുട്ടികളുടെ വിഭാവന വിളിച്ചറിയിക്കുന്ന കായിക വസ്‌ത്രം അണിഞ്ഞ യുവ നിര തിരുനെല്ലൂര്‍ക്കാര്‍ക്ക് അഭിമാനിക്കാം.എല്ലാ അര്‍ഥത്തിലും ആരോഗ്യമുള്ള ഒരു യുവ നിര നാളെയുടെ വഗ്ദാനങ്ങളായി വളര്‍ന്നുയരട്ടെ എന്നു ദിതിരുനെല്ലുര്‍ ആശംസകള്‍ അറിയിച്ചു.
ദി തിരുനെല്ലൂര്‍.
ദി തിരുനെല്ലൂര്‍.