ഒരു ദരിദ്രയായ ഉമ്മയും രണ്ട് മക്കളും ഒരിക്കല്‍ ഉമ്മുല്‍ മുഅ്‌മിനീന്‍ ആയിഷ (റ)യുടെ അടുത്ത് വന്നു.ആയിഷ (റ)അവര്‍ക്ക് മൂന്നു കാരക്ക ഭക്ഷിക്കാന്‍ നല്‍കി.ആ മാതാവ് രണ്ടെണ്ണം മക്കള്‍ക്ക് കൊടുത്തു.തന്റെ വിഹിതം കഴിക്കാന്‍ തുടങ്ങുമ്പോഴേക്കും മക്കള്‍ തങ്ങളുടെ വിഹിതം പെട്ടെന്നു കഴിച്ച് വീണ്ടും ഉമ്മയോട് ആവശ്യപ്പെട്ടു.ആ ഉമ്മ വായിലേക്കുയര്‍ത്തിയ കാരക്ക രണ്ട് ചീളുകളാക്കി മക്കളുടെ വായില്‍ വെച്ചു കൊടുത്തു അവര്‍ നടന്നു നീങ്ങി.ഹൃദയ സ്‌പര്‍ക്കായ മാതാവിന്റെ ഈ വാത്സല്യ വര്‍ത്തമാനം ആയിഷ (റ) തിരുമേനിയോട് ഉണര്‍ത്തി.അപ്പോള്‍ തിരു ദൂതര്‍ പ്രതിവചിച്ചു.സ്നേഹ നിധിയായ ആ ഉമ്മ നരക മുക്തയാണ്. അല്ലെങ്കില്‍ സ്വര്‍ഗാവകാശിയാണ്.
ഇതിനോട് സമാനമായ സംഭവങ്ങള്‍ പലതും നമ്മുടെ മനോമുകുരത്തിലും ഉണ്ടായേക്കാം.നമ്മുടെ മാതാപിതാക്കള്‍ നമ്മെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയതിനു പകരമായി അല്ലാഹുവേ അവരെ അനുഗ്രഹിക്കേണമേ എന്ന പ്രവാചകാധ്യാപനം നിത്യവും ജീവിതത്തില്‍ പാലിക്കുക.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.