നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 25 February 2016

ചരിത്രമെഴുതാന്‍ മുഹമ്മദന്‍‌സ്

ദോഹ:മുഹമ്മദന്‍‌സ്‌ ഖത്തര്‍ തിരുനെല്ലുര്‍ പ്രഥമ അങ്കം കുറിക്കാനൊരുങ്ങുന്നു.ഖത്തറില്‍ വിവിധ മത്സരങ്ങളില്‍ വിജയശ്രീലാളിതരായ മുഹമ്മദന്‍‌സ്‌ ഖത്തര്‍ ചരിത്രം കുറിക്കാന്‍ പടക്കളത്തിലിറങ്ങുന്നു.കായിക പ്രേമികളുടെ ഏറെ അംഗീകാരത്തിനും ആദരവിനും അര്‍‌ഹരായ മുഹമ്മദന്‍സിനെ തിരുനെല്ലുര്‍ കായികാസ്വാദകര്‍ വരവേറ്റു കഴിഞ്ഞു.

മുഹമ്മദന്‍സിന്റെ കായിക വിരുന്നിന്റെ പ്രായോജകര്‍ ദോഹയിലെ പ്രസിദ്ധരായ പണമിടപാടു കേന്ദ്രങ്ങളായ സിറ്റിയും ഇസ്‌ലാമിക് എക്‌ചേഞ്ചുമാണ്‌.ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളായ അഖ്‌ബിസ്‌,ഗ്രേസ്‌,ഖത്തര്‍ വെയര്‍ ഹൗസ്‌,അല്‍‌ തുറൈഫി എന്നീ സ്ഥാപനങ്ങളാണ്‌.നാട്ടിലെ സ്ഥാപനമായ പെയിന്റ്‌ പാലസും സഹ പ്രായോജകരാണ്‌.

ആദ്യ മത്സരം ജനുവരി 26 വെള്ളി കാലത്ത്‌ 8 ന്‌ തുടങ്ങും.മുഹമ്മദന്‍സ്‌ ഖത്തറിന്റെ വക്താക്കള്‍ സലീം നാലകത്തും ശൈദാജ്‌ കുഞ്ഞു ബാവുവും ദിതിരുനെല്ലൂരിനോട്‌ പറഞ്ഞു.