നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 8 March 2016

ക്രിക്കറ്റ് മേളയുടെ കൊട്ടിക്കലാശം

ദോഹ:മുഹമ്മദന്‍‌സ്‌ ഖത്തര്‍ ഒരുക്കിയ ക്രിക്കറ്റ് മേളയുടെ കൊട്ടിക്കലാശം കായിക പ്രേമികള്‍ ആവേശത്തിമിര്‍പ്പിലാണെന്നു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.മാര്‍‌ച്ച്‌ 11 വെള്ളിയാഴ്‌ച കാലത്ത്‌ സെമി ഫൈനല്‍ ഗ്രൗണ്ട്‌ സജീവമാകും.എം.സി.സി യോര്‍കറും ദോഹ ബോയ്‌സും തമ്മിലാണ്‌ മാറ്റുരയ്‌ക്കപ്പെടുക.സായാഹ്നത്തില്‍ ഫൈനല്‍ അരങ്ങേറും.

നാലാഴ്‌ച നീണ്ട്‌ നിന്ന കളിയില്‍ 16 ടീമുകള്‍ ഗോദയിലറിങ്ങി.പ്രവാസ ലോകത്ത്‌ ശ്രദ്ധേയമായ ഒരു മത്സരവും മത്സര വേദിയും കായിക പ്രേമികള്‍‌ക്കായി ഒരുക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യത്തിലാണ്‌ തിരുനെല്ലൂരിന്റെ സ്വന്തം മുഹമ്മദന്‍സ്‌ ഖത്തര്‍.

ആദ്യ മത്സരം ജനുവരി 26 വെള്ളി കാലത്ത്‌ 8 ന്‌ മുഹമ്മദന്‍‌സ്‌ കളത്തിലിറങ്ങിക്കൊണ്ടായിരുന്നു തുടക്കം കുറിച്ചത്‌.കായിക മേളയുടെ കൊട്ടിക്കലാശത്തിലേയ്‌ക്ക്‌ എല്ലാ കായിക സ്‌നേഹികളും പങ്കെടുക്കുകയും വിജയിപ്പിക്കുകയും വേണമെന്നു മുഹമ്മദന്‍‌സ്‌ അഭ്യര്‍ഥിച്ചു.ഔദ്യോഗിക ഭാരവാഹികളായ സലീം നാലകത്തും ശൈദാജ്‌ കുഞ്ഞു ബാവുവും അഭ്യര്‍ഥിച്ചു.

മുഹമ്മദന്‍സിന്റെ കായിക വിരുന്നിന്റെ പ്രായോജകര്‍ ദോഹയിലെ പ്രസിദ്ധരായ പണമിടപാടു കേന്ദ്രങ്ങളായ സിറ്റി എക്‌ചേഞ്ചും ഇസ്‌ലാമിക് എക്‌ചേഞ്ചുമാണ്‌.ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളായ അഖ്‌ബിസ്‌,ഗ്രേസ്‌,ഖത്തര്‍ വെയര്‍ ഹൗസ്‌,അല്‍‌ തുറൈഫി എന്നീ സ്ഥാപനങ്ങളാണ്‌.നാട്ടിലെ സ്ഥാപനമായ പെയിന്റ്‌ പാലസും സഹ പ്രായോജകരാണ്‌.

ദിതിരുനെല്ലൂര്‍

ദിതിരുനെല്ലൂര്‍