നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 9 April 2016

പത്തൊമ്പതിന കര്‍‌മ്മപദ്ധതി.

സന്നദ്ധസം‌രംഭങ്ങളുടെ പത്തൊമ്പതിന കര്‍‌മ്മപദ്ധതി.
ദോഹ: സൗഹൃദ സാഹോദര്യ തട്ടകങ്ങളിലൂന്നി  സന്നദ്ധ സാന്ത്വന കര്‍മ്മപരിപാടികള്‍ വിജയിപ്പിക്കാന്‍ കഴിയണം.ശറഫു ഹമീദ്‌ പറഞ്ഞു.പുതിയ ടേമിലെ രണ്ടാമത്തെ പ്രവര്‍‌ത്തക സമിതിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡണ്ട്‌. അജണ്ടകള്‍ ക്രമീകരിക്കാനുള്ള ക്രിയാതമകമായ ചര്‍‌ച്ചകള്‍ സജീവമാകണം.എങ്കില്‍ മാത്രമേ നന്മയുടെ ഈ കൂട്ടായ്‌മയുടെ യഥാര്‍‌ഥ ദൗത്യം പൂര്‍‌ത്തീകരിക്കപ്പെടുകയുള്ളൂ.

തുടര്‍ന്ന്‌ ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ യുടെ റിപ്പോര്‍‌ട്ടവതരണത്തിനു ശേഷം ചര്‍‌ച്ചകള്‍ പുരോഗമിച്ചു.സെക്രട്ടറിയേറ്റില്‍ തയാറാക്കപ്പെട്ട കരട്‌ രേഖകള്‍ ഒന്നൊന്നായി വിശദമായ ചര്‍‌ച്ചകള്‍ക്ക്‌ വിധേയമാക്കി.ബോധവത്കരണം സന്നദ്ധ സാന്ത്വന കാരുണ്യ പ്രവര്‍‌ത്തനങ്ങള്‍ സമയ നിഷ്‌ഠയോടെ വാര്‍‌ഷിക കലണ്ടര്‍ തയാറാക്കി നടപ്പിലാക്കാനായി തീരുമാനിക്കപ്പെട്ടു.

അം‌ഗങ്ങളുടെ സുരക്ഷ ലക്ഷ്യവെച്ച്‌ വിഭാവന ചെയ്‌ത സ്‌നേഹ സപര്‍‌ശം ഈ മാസം മുതല്‍ പ്രാഫല്യത്തില്‍ വരും.അടിയന്തിര ഘട്ടങ്ങളിലൊ അത്യാഹിതങ്ങള്‍ നേരിടുമ്പോഴൊ മരണം സം‌ഭവിക്കുമ്പോഴൊ ചുരുങ്ങിയത്‌ 50 റിയാല്‍ വീതം ഓരോ അം‌ഗത്തില്‍ നിന്നും പിരിച്ചെടുത്ത്‌ സമാഹരിച്ച്‌ ആശ്രിതര്‍‌ക്ക്‌ നല്‍‌കുന്ന പദ്ധതിയാണ്‌ സ്‌നേഹ സ്‌പര്‍‌ശം.

വിശ്വാസിയുടെ മനസ്സും ശരീരവും ഒരു മാസക്കാലത്തെ പരിശീലനത്തിലൂടെ സം‌ശുദ്ധമാക്കാന്‍ കഴിയുന്ന സുവര്‍‌ണ്ണാവസരമാണ്‌ റമദാന്‍.ഈ പരിശുദ്ധ മാസത്തിനു പ്രാരം‌ഭം കുറിക്കുന്നതിനു മുമ്പ്‌ ബോധവത്കരണ പരിപാടികളും അഹ്‌ലന്‍ റമദാന്‍ പരിപാടിയും സം‌ഘടിപ്പിക്കും.കൂടാതെ വര്‍ഷം തോറും നടന്നു വരുന്ന സാന്ത്വന സഹായങ്ങളും ഇഫ്‌ത്വാര്‍ വിരുന്നും ഒരുക്കും.

പഞ്ചായത്തുമായി സഹകരിച്ച്‌ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.ഇവ്വിഷയത്തിലേയ്‌ക്കായി ആവശ്യമുള്ളത്ര ഭൂമി ദാനം ചെയ്യാന്‍ മുന്‍ പ്രസിഡണ്ട്‌ അബു കാട്ടില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌.

അം‌ഗങ്ങള്‍‌ക്കിടയില്‍ സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കാനുതകുന്ന സൗഹൃദയാത്ര ഏറ്റവും ആകര്‍ഷകമായ വിധത്തില്‍ സം‌ഘടിപ്പിക്കാന്‍ വൈസ്‌ പ്രസിഡണ്ട്‌ സലീം ഖാദര്‍ മോന്റെ നേതൃത്വത്തില്‍ ഉപ സമിതിയെ തെരഞ്ഞെടുത്തു. കലാ കായിക വിനോദ വൈജ്ഞാനിക പരിപാടികള്‍ ഉള്‍‌കൊള്ളുന്ന പ്രസ്‌തുത പരിപാടിയുടെ വിജയത്തിനു വേണ്ടി അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം,ശൈദാജ്‌,അബു മുഹമ്മദ്‌ മോന്‍,റഷാദ്‌ കെ.ജി, റഷീദ്‌ കെ.ജി,ഹാരിസ്‌,ജാസിര്‍ കെ.എ, തൗഫീഖ്‌ താജു എന്നിവര്‍ രം‌ഗത്തിറങ്ങും. 

ഹമീദ്‌ ആര്‍.കെ താജുദ്ധീന്‍,അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍ ,ഇസ്‌മാഈല്‍ ബാവ,യൂസഫ്‌ ഹമീദ്‌,അബ്‌ദുല്‍ ഖാദര്‍ കടയില്‍,മുഹമ്മദ്‌ ഇസ്‌മാഈല്‍ ആര്‍.എച്,സലീം ഖാദര്‍ മോന്‍ എന്നീ സീനിയര്‍ അം‌ഗങ്ങളും,അസ്‌ലം ഖാദര്‍ മോന്‍,തൗഫീഖ്‌ താജു തുടങ്ങിയവരും ചര്‍‌ച്ചയെ സജീവമാക്കി.  

മീഡിയ സെല്‍ അധ്യക്ഷന്‍ അസീസ്‌ മഞ്ഞിയില്‍ ഉദ്‌ബോധനവും പ്രാര്‍ഥനയും നടത്തി.സെക്രട്ടറി ശൈദാജ്‌ നന്ദി പ്രകാശിപ്പിച്ചു.

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പുതിയ ടേമില്‍ നടപ്പിലാക്കാനുദ്ധേശിക്കുന്ന പദ്ധതികളുടെ കരട്‌ രൂപം ഹൃസ്വമായി ചുവടെ വായിക്കാം.
01,മാസാന്ത വിഹിതം വീഴ്‌ച വരുത്താതെ സമാഹരിക്കുക.
02,ഖത്തറില്‍ സൗഹൃദയാത്ര സംഘടിപ്പിക്കുക.
03,മാസാന്ത സാന്ത്വനം പദ്ധതി കൃത്യമായി പരിപാലിക്കുക.
04,അസോസിയേഷന്‍ അം‌ഗങ്ങള്‍ക്ക്‌ സ്‌നേഹ സ്‌പര്‍‌ശം സുരക്ഷാ പദ്ധതി
05,മഹല്ലിൽ കരിയർ ഗൈഡൻസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകുക.
06,പഞ്ചായത്തുമായി സഹകരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രം&ആം‌ബുലന്‍‌സ്‌ സൗകര്യം.
07,നാട്ടിൽ രക്തനിർണ്ണയ ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുക.
08,മഹല്ലിൽ ജൈവപച്ചക്കറി കൃഷി കൃഷിഭവനുമായി സഹകരിച്ച്  പ്രോത്സാഹിപ്പിക്കുക. 09,സാമൂഹ്യ തിന്മകൾക്കെതിരെ സെമിനാറും ബോധവൽക്കരണവും.
10,സംഘടനക്ക് ഒരു കേന്ദ്രം.
11,പാവപ്പെട്ട ഒരു കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം പൂർണ്ണമായും നടത്തികൊടുക്കുക.
12,അഹ്‌ലന്‍ റമദാന്‍,റമദാൻ റിലീഫും ഇഫ്‌ത്വാര്‍ സംഗമവും പെരുന്നാളിന് സൗഹൃദയാത്രയും. 13,പണിപ്പുരയിലുളള സുവനീർ പെരുന്നാളിന് പ്രകാശനം ചെയ്യാനുളള രൂപം ഉണ്ടാക്കുക
14,ഖത്തറിൽ ഇഫ്‌ത്വാര്‍ വിരുന്ന് സംഘടിപ്പിക്കുക.
15,പളളിക്കുളം കെട്ടി സംരക്ഷിക്കുക.
16,മുക്രി മുഹമ്മദാലി സാഹിബിൻറെ ഭവന നിർമ്മാണ സഹായം..
17, ഉന്നത വിദ്യാഭ്യാസ സഹായം തുടരുക.
18, പൊതുപരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ ആദരിക്കുക.
19,ശോചനീയ മായ മദ്രസ്സാ കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍‌ക്ക്‌ സഹകരിക്കുക.