മുല്ലശ്ശേരി :പ്രവാചക പ്രഭുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് തിരുനെല്ലൂരിലും മഹല്ലു പരിധിയില്‍ പെട്ട മുല്ലശ്ശേരി ബ്ലോക് അബൂബക്കര്‍ സിദ്ധീഖ് മസ്‌ജിദ് അങ്കണത്തിലും മഹല്ലിലെ ഇതര സ്ഥാപനാങ്കണങ്ങളിലും ഡിസംബര്‍ 12 ന് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്‌തതായി മഹല്ലു വൃത്തങ്ങള്‍ പറഞ്ഞു.മിലാദുന്നബി ആഘോഷത്തോടനുബന്ധിച്ച് മഹല്ലു പരിസര പ്രദേശങ്ങളും പള്ളി മദ്രസ്സാ അങ്കണങ്ങളും തെരുവോരങ്ങളും കൊടി തോരണങ്ങളാല്‍ അലങ്കരിയ്‌ക്കും
നബിദിന ദിവസം കാലത്ത് മദ്രസ്സാങ്കണങ്ങളില്‍ പതാക ഉയര്‍ത്തും .ശേഷം മദ്രസ്സാ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രവാചക കീര്‍ത്തനങ്ങള്‍ ഉരുവിട്ട് മഹല്ലു പരിധിയില്‍ ജാഥനടത്തും.നാടു ചുറ്റിവരുന്ന ജാഥയ്‌ക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്‍കപ്പെടുന്ന സ്വീകരണങ്ങളില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യും.
പ്രമുഖര്‍ പങ്കെടുക്കുന്ന മിലാദ് സംഗമത്തില്‍ മഹല്ലു നേതൃത്വവും,പ്രവര്‍ത്തക സമിതി അംഗങ്ങളും,ഉസ്‌താദുമാരും,കാ രണവന്മാരും,നാട്ടുകാരും, വിദ്യാര്‍ഥികളും പങ്കെടുക്കും.