നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 26 November 2016

വാര്‍‌ഷിക ജനറല്‍ ബോഡി

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പുതിയ വര്‍‌ഷത്തേക്കുള്ള തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക്‌ പ്രാരം‌ഭം കുറിച്ചതായി ജനറല്‍ സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.ഡിസം‌ബര്‍ 23 വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്തരം നടക്കുന്ന ജനറല്‍ബോഡിയില്‍ വെച്ച്‌ പുതിയ പ്രവര്‍‌ത്തക സമിതി തെരഞ്ഞെടുക്കപ്പെടുമെന്ന്‌ ഷിഹാബ്‌ എം.ഐ ഓണ്‍ലൈന്‍ സന്ദേശത്തില്‍ കുറിച്ചു.കൂടുതല്‍ വിവരങ്ങള്‍ പിന്നീട്‌ അറിയിക്കും.

2016 ജനുവരി രണ്ടാം വാരത്തിലായിരുന്നു ഷറഫു ഹമീദിന്റെ നേതൃത്വത്തില്‍ പ്രവര്‍‌ത്തക സമിതി നിലവില്‍ വന്നത്.വര്‍‌ഷാവര്‍‌ഷം തെരഞ്ഞെടുപ്പും പുതിയ സമിതിയും എന്നതില്‍ മാറ്റങ്ങള്‍ വേണമെന്ന ആവശ്യം അം‌ഗങ്ങള്‍ ചിലര്‍ പങ്കു വെച്ചു.ചുരുങ്ങിയത്‌ 2 വര്‍‌ഷമെങ്കിലും ഒരു സമിതിയെ പ്രവര്‍‌ത്തിക്കാനനുവദിച്ചെങ്കില്‍ മാത്രമേ പ്രവര്‍‌ത്തനങ്ങള്‍ സുഖമമായി ക്രമീകരിക്കാന്‍ കഴിയുകയുള്ളൂ എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.വരുന്ന ജനറല്‍ ബോഡിയില്‍ ഈ ആവശ്യം ഉന്നയിക്കപ്പെടുമെന്നു അനുമാനിക്കുന്നു.

ദിതിരുനെല്ലൂര്‍..