ദോഹ:മുഹമ്മദന്‍സ് ഖത്തര്‍ സംഘടിപ്പിക്കുന്ന ആവേശ്വാജ്ജ്വലമായ ക്രിക്കറ്റ് മഹോത്സവത്തിന് ഗംഭീര തുടക്കം..ഖത്തറിലെ പ്രമുഖ എക്‌സചേഞ്ചുകളായ സിറ്റിയും ഇസ്‌ലാമിക് എക്‌ചേഞ്ചും പ്രായോജകരായ മുഹമ്മദന്‍സ് ക്രിക്കറ്റ് സീസണ്‍ കഴിഞ്ഞ വാരാന്ത്യത്തിലെ കളികള്‍ പ്രകടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.ആദ്യ മത്സരത്തിൽ ഫ്രണ്ട്‌സ് ഇലവൻ ദോഹ, ബൈൽസ് ഇലവനോടും, എസ്.വി.പി, ഫ്രണ്ട്‌സ് ഇലവൻ ഖത്തറിനോടും പരാജയപ്പെട്ടു.ഉച്ചക്ക് ശേഷം നടന്ന മത്സരങ്ങളിൽ ടീം ബൂം ബൂം, ദോഹ റൈസേഴ്സിനെ പരാജയപ്പെടുത്തി.അവസാനം നടന്ന നാലാം മത്സരത്തിൽ ഷറഫു നയിച്ച മുഹമ്മദൻസ് എ ടീം 6 വിക്കറ്റിന് ഖ്യു വേൾഡ് ഇലവനെ പരാജയപ്പെടുത്തി കോർട്ടർ ഫൈനലിൽ കടന്നു.
ദോഹയിലെ പ്രശസ്‌രായ 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമന്റ് ഡിസംബർ 30 മുതല്‍ 4 ആഴ്ച നീണ്ടു നിൽക്കും.ഓരോ വെള്ളിയാഴ്‌ചകളിലുമാണ് കളിയും കളവും ഒരുക്കിയിരിക്കുന്നത്.ദോഹയിലെ പ്രശസ്ത ക്രിക്കറ്റ് ടീമുകളായ ഫ്രണ്ട്‌സ് ഇലവൻ ദോഹ, റോയൽ സ്പാർട്ടൻസ്,യാസ് തൃശൂർ, ബ്ലാക്ക് ക്യാപ്‌സ്, എസ്.വി.പി. ചാർട്ടേർഡ് അക്കൗണ്ടന്റ്സ്,ബൈൽസ് ദോഹ,ഫ്രണ്ട്‌സ് ഇലവൻ ഖത്തർ, ടീം ബൂം ബൂം, ദോഹ റൈസേഴ്‌സ്, ഖ്യു വേൾഡ്,ത്യശ്ശൂർ ജില്ലാ സൗഹൃദവേദി,എലൈറ്റ് ഇലവൻ,മലബാർ ഇലവൻ,കെ.എസ്.ഡി. ഇലവൻ എന്നിവർക്കൊപ്പം മുഹമ്മദൻസ് എ ടീമും മുഹമ്മദൻസ് ബി ടീമും അങ്കം കുറിക്കുന്നുണ്ട്.
വരുന്ന വാരാന്ത്യങ്ങളില്‍ എല്ലാ ക്രിക്കറ്റ് പ്രേമികളെയും മർഖിയ മുഹമ്മദൻസ് ഗ്രൗണ്ടിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി മുഹമ്മദൻസ് ഖത്തർ ഭാരവാഹികളായ ഷൈതാജ്,സലിം നാലകത്ത്,കെ.ജി.റഷീദ്, മൊയ്‌നുദ്ധീൻ, ഹാരിസ് അബ്ബാസ് എന്നിവർ അറിയിച്ചു.