ദോഹ:വരാനിരിക്കുന്ന ജനറല്‍ ബോഡിയും നേതൃമാറ്റവും സേവന സന്നദ്ധരായ പുതിയ സമിതിയും നിര്‍വാഹക സഭയും തെരഞ്ഞെടുക്കപ്പെടാനുള്ള അവസരമാക്കട്ടെ. ഷറഫു ഹമീദ് പ്രത്യാശ പ്രകടിപ്പിച്ചു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ആസന്നമായ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട സെക്രട്ടറിയേറ്റ് യോഗത്തില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു പ്രസിഡണ്ട്.അജണ്ടകളുടെ വിശദീകരണത്തിനു ശേഷം കോട്ടുമല ബാപ്പു മുസ്‌ല്യാരുടെ വിയോഗത്തില്‍ അനുശോചന സന്ദേശം ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ.അവതരിപ്പിക്കുകയും പരേതനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്‌തു.
ജനുവരി 27 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ നിയന്ത്രണത്തിനായി അസീസ് മഞ്ഞിയില്‍ അധ്യക്ഷനായ മൂന്നംഗ തെരഞ്ഞെടുപ്പ് സമിതിയെ നിയോഗിച്ചു.ഹമീദ് ആര്‍.കെ.ഹാജി ഹുസൈന്‍ കെ.വി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ജനുവരി 27 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ നിയന്ത്രണത്തിനായി അസീസ് മഞ്ഞിയില്‍ അധ്യക്ഷനായ മൂന്നംഗ തെരഞ്ഞെടുപ്പ് സമിതിയെ നിയോഗിച്ചു.ഹമീദ് ആര്‍.കെ.ഹാജി ഹുസൈന്‍ കെ.വി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
തുടര്‍ന്നു വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രകിയകള്‍ക്ക് അന്തിമ രൂപം നല്‍കി.
നേതൃ സ്ഥാനങ്ങളിലേയ്‌ക്ക് രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുക്കാന്‍ അംഗങ്ങളുടെ അഭിപ്രായ സമന്വയത്തിലൂടെ യോഗം അംഗീകരിച്ചു.നിബന്ധനകള്‍ പാലിച്ചു കൊണ്ട് ആവശ്യമെങ്കില്‍ അംഗങ്ങളെ സ്വീകരിച്ചു കൊണ്ടും നിരാകരിച്ചു കൊണ്ടും പുതിയ പ്രവര്‍ത്തക സമിതിയുടെ പാനലിന് ജനറല്‍ ബോഡിയുടെ അംഗീകാരം നേടാനും തീരുമാനിച്ചു.സെക്രട്ടറിമാരും മീഡിയാ വിഭാഗവും പ്രഥമ പ്രവര്‍ത്തക സമിതിയില്‍ നിന്ന് തെരഞ്ഞെടുക്കാനും യോഗത്തില്‍ ധാരണയായി.
മഹല്ലിലെ പാര്‍പ്പിട സമുച്ചയത്തിന്റെ അവസാന ഘട്ടത്തില്‍ കഴിയാവുന്നത്ര സഹകരണം ഇനിയും ഉണ്ടാവണമെന്ന് അധ്യക്ഷന്‍ അഭ്യര്‍ഥിച്ചു.വാഗ്ദത്തങ്ങളില്‍ ബാക്കിയുള്ളവ പരിശോധിക്കുമെന്നും തുടര്‍ നടപടികള്‍ യഥോചിതം കൈകൊള്ളുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.