നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 13 January 2017

മുഹമ്മദന്‍‌സ്‌ ബി സെമിയിലേയ്‌ക്ക്

ദോഹ:ഖത്തറിലെ പ്രമുഖ എക്‌സചേഞ്ചുകളായ സിറ്റിയും ഇസ്‌ലാമിക് എക്‌ചേഞ്ചും പ്രായോജകരായ മുഹമ്മദന്‍‌സ്‌ ഖത്തര്‍ സീസണ്‍ 2 ക്രിക്കറ്റുത്സവത്തില്‍ ഉച്ചയ്‌ക്ക്‌ മുമ്പ്‌ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മുഹമ്മദന്‍‌സ്‌ ബി ടീമും, ബൈല്‍സ്‌ ഇലവനും സെമി ഫൈനലില്‍ പ്രവേശിച്ചു.ഹാരിസ്‌ അബ്ബാസും,തൗഫീഖ്‌ താജുദ്ധീനും നയിച്ച മുഹമ്മദന്‍‌സ് ഖത്തര്‍ 30 റണ്‍‌സിന്‌ യാസ്‌ തൃശൂരിനെ പരാജയപ്പെടുത്തി.ബൈല്‍സ്‌ ഇലവന്‍ ഫ്രണ്ട്‌സ്‌ ഇലവന്‍ ഖത്തറിനെയും തളച്ചു സെമി ഫൈനലില്‍ പ്രവേശിച്ചതായി കെ.ജി റഷീദ്‌ റിപ്പോര്‍‌ട്ട്‌ ചെയ്‌തു.ഉച്ചയ്‌ക്ക്‌ ശേഷമുള്ള കളികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

ജനുവരി 20 ന്‌ കാലത്ത്‌ സെമി ഫൈനല്‍ മത്സരങ്ങളും ഉച്ചക്ക്‌ ശേഷം ഫൈനല്‍ മത്സരവും നടക്കുമെന്നും മുഹമ്മദന്‍‌സ്‌ ഭാരവാഹികള്‍ പറഞ്ഞു.സലീം നാലകത്ത്‌,ഷൈദാജ്‌ മൂക്കലെ,റഷീദ്‌ കെ.ജി എന്നിവര്‍ നേതൃത്വം കൊടുക്കുന്ന ക്രിക്കറ്റുത്സവത്തിന്റെ മീഡിയാ പ്രചരണ ചുമതല ദിതിരുനെല്ലൂര്‍ നിര്‍‌വഹിക്കും.