നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 31 May 2017

ഫായിസ റാഫിയ്‌ക്ക്‌ എപ്ലസ്‌ തിളക്കം

അജ്മാന്‍:പാഠ്യ പാഠ്യേതര വിഷയങ്ങളില്‍  നമ്മുടെ ഗ്രാമവും സമീപ ഗ്രാമങ്ങളും ഏറെ മുന്നിലാണെന്ന്‌ സമീപ കാല വാര്‍ത്തകള്‍ സാക്ഷ്യം വഹിക്കുന്നു.കലാ സാഹിത്യ സാം‌സ്‌കാരിക രംഗങ്ങളിലും ഉന്നത വിദ്യാഭ്യാസ രം‌ഗത്തും മികവ്‌ പ്രകടമാണ്‌.ഹയര്‍ സെക്കന്ററി വിഭാഗത്തിലും പ്ലസ്‌ വണ്‍ പ്ലസ്‌ടു വിഭാഗങ്ങളിലും ഉന്നത വിജയം വരിച്ച നല്ലൊരു ശതമാനം കുട്ടികള്‍ സ്വദേശത്തും വിദേശത്തുമായി നമ്മുടെ പ്രദേശത്തുണ്ട്.

ഐപറമ്പില്‍ പണിക്ക വീട്ടില്‍ റാഫിയുടെ മകള്‍ ഫായിസ പ്ലസ്‌വണ്‍ പരീക്ഷയില്‍ ഫുള്‍ എപ്ലസ്‌ വാങ്ങി ഉയര്‍ന്ന ശതമാനത്തോടെ വിജയിച്ചിരിക്കുന്നു.ഷാര്‍‌ജ എന്‍.ഐ മോഡല്‍ സ്‌കൂളിലെ വിദ്യാര്‍‌ഥിനിയാണ്‌ തൊണൂറ്റിയാറ്‌ ശതമാനം മാര്‍ക്ക്‌ വാങ്ങിയ ഈ മിടുക്കി.പത്താം തരം പരീക്ഷയിലും ഉന്നത ശതമാനം ഫായിസ നേടിയിരുന്നു.പരിക്ഷയെഴുതിയ അറുപതു കുട്ടികളെയും വിജയിപ്പിച്ച ചരിത്രം സൃഷ്‌ടിക്കുകയായിരുന്നു ന്യു ഇന്ത്യന്‍ ഷാര്‍ജ സ്‌കൂള്‍.വിജയിച്ചവരില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച  പ്രതിഭകളില്‍ ഒരു മിടുമിടുക്കിയാണ്‌ ഫായിസ.

എമിറേറ്റ്‌സിലെയും ഇതര ഗള്‍‌ഫ്‌ രാജ്യങ്ങളിലേയും പ്രവാസി കൂട്ടായ്‌മകളും,ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരും ഫായിസ റാഫിയെ അനുമോദിച്ചു.