നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 1 June 2017

പ്രവേശനോത്സവം

തിരുനെല്ലൂര്‍ : ചിത്ര ശലഭങ്ങളെപ്പോലെ പറന്നുല്ലസിച്ചിരുന്നവര്‍ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളുടെ വിദ്യാലയ പ്രവേശനോത്സവം ഗ്രാമാന്തരിക്ഷത്തിലെ എ.എം.എല്‍ സ്‌കൂളില്‍ വര്‍ണ്ണാഭമായി. കളിമുറ്റത്തു നിന്നും അക്ഷര ലോകത്തിന്റെ തിരുമുറ്റത്തേക്കെത്തുന്ന കുട്ടികളെ വരവേല്‍ക്കാന്‍ ഒത്തു കൂടിയവരാല്‍ പ്രവേശനോത്സവം നിറപകിട്ടേകി. കുട്ടികള്‍‌ക്ക്‌ മധുരങ്ങളും സമ്മാനങ്ങളും നല്‍കിയാണ് നവാഗതരെ സ്‌കൂളിലേക്ക് മുതിര്‍ന്ന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എതിരേറ്റത്. ആടിത്തിമര്‍പ്പിന്റെ ലോകത്ത് നിന്നും രക്ഷിതാക്കള്‍‌ക്കൊപ്പം അക്ഷര മധുരം നുകരാനെത്തിയ കുട്ടികളുടെ കണ്ണുകളില്‍ പുതുമയുടെ പുത്തിരികള്‍ കത്തുന്നുണ്ടായിരുന്നു.സ്‌കൂള്‍ മാനേജര്‍ അബു കാട്ടില്‍, മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വാര്‍‌ഡ്‌ അം‌ഗം ഷരീഫ്‌ ചിറക്കല്‍, തിരുനെല്ലൂരിന്റെ കാരണവര്‍ മോനുക്ക, പ്രധാനാധ്യാപിക ശ്രീമതി ആനി പോള്‍ മറ്റു അധ്യാപകര്‍ രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ കുട്ടികളെ ആശീര്‍വദിച്ചു.