ദുബൈ:യു.എ.ഇയിലെ തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മകള്‍ സംയുക്തമായി
വാര്‍ഷിക സംഗമവും സമൂഹ നോമ്പു തുറയും സംഘടിപ്പിക്കുന്നു.റമദാന്‍ പതിനാല് ജൂണ്‍ 9
വെള്ളിയാഴ്‌ച ദുബൈ കറാമയിലുള്ള കാലിക്കറ്റ് പാരഗണ്‍ ഹോട്ടലില്‍ വെച്ചാണ്
ഇഫ്‌ത്വാര്‍ വിരുന്ന് ഒരുക്കിയിരിക്കുന്നത്.
ജനാബ് ഉമര്‍ കാട്ടിലിന്റെ സാരഥ്യത്തിലുള്ള മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ (അബുദാബി ഘടകവും),ജനാബ് ഹുസൈന്‍ കാട്ടിലിന്റെ നേതൃത്വത്തിലുള്ള യു.എ.ഇ തിരുനെല്ലൂര്‍ കൂട്ടായ്‌മയും സംഗമത്തിന് നേതൃത്വം നല്‍കും.തിരുനെല്ലൂര്‍ പ്രവാസികള്‍ക്കിടയിലും മഹല്ലിലും സ്‌തുത്യര്‍ഹമായ ഒട്ടേറെ സേവന സംരംഭങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ളവരാണ് യു.എ.ഇ യിലെ തിരുനെല്ലൂര്‍ കൂട്ടായ്‌മകള്‍.

തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ അഭിമാനമായ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ ഹുസൈന്‍ മുഖ്യ അഥിതിയായിരിയ്‌ക്കും.ഹുസൈന്‍ സാഹിബിന്റെ സാന്നിധ്യം വാര്‍ഷിക സംഗമത്തിനും ഇഫ്‌ത്വാര്‍ വിരുന്നിനും മാറ്റു കൂട്ടും.ഖത്തറിനെ പ്രതിനിധീകരിച്ച് ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡണ്ട് ഷറഫു ഹമീദ് പങ്കെടുക്കുമെന്നും സൗഹൃദ സംഗമം കോഡിനേറ്റര്‍ ഷറഫുദ്ധീന്‍ പി.കെ അറിയിച്ചു.
വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന സംഗമത്തിലേയ്‌ക്ക് യു.എ.ഇ യിലുള്ള എല്ലാ തിരുനെല്ലൂര്‍ മഹല്ല് നിവാസികളേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി സംഗമം കോഡിനേറ്റര്‍ ദിതിരുനെല്ലുരിനെ അറിയിച്ചു.സംഗമത്തിലേയ്‌ക്ക് എല്ലാ പ്രവാസി കൂട്ടായ്‌മകളും പ്രതിനിധികളും ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
ചരിത്ര പ്രാധാന്യമുള്ള യു.എ.ഇ സൗഹൃദ സംഗമത്തിന് ദിതിരുനെല്ലുര്‍ ആശംസകള്‍ നേര്‍ന്നു.സംഗമവുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും സൂക്ഷ്‌മമായും സംക്ഷിപ്‌തമായും ദിതിരുനെല്ലൂര്‍ പ്രസാരണം ചെയ്യും.എഫ്.ബിയിലെ ദിമീഡിയ പേജിലൂടെ പരിപാടികളുടെ തത്സമയ പ്രക്ഷേപണത്തിനും സൗകര്യമൊരുക്കും.മീഡിയ പ്രതിനിധി മിലേഷ് മജീദ് മീഡിയ നിയന്ത്രിക്കും.
ദിതിരുനെല്ലുര്‍.