നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 26 June 2017

ഗ്ലോബല്‍ സംഗമം ഒരുക്കങ്ങള്‍‌ക്ക്‌ തുടക്കം

തിരുനെല്ലൂര്‍:ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ തിരുനെല്ലൂര്‍ അഡ്‌ഹോക് ഭാരവാഹികളുടെ പ്രഥമ യോഗം വൈസ്‌ ചെയര്‍‌മാന്‍ അബു കാട്ടിലിന്റെ അധ്യക്ഷതയില്‍ അബു കാട്ടിലിന്റെ വസതിയില്‍ ചേര്‍‌ന്നു.ജൂണ്‍ 29 ന്‌ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ പ്രവാസി സംഗമത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സവിസ്‌തരം ചര്‍‌ച്ച ചെയ്‌തു.സംഗമവുമായി ബന്ധപ്പെട്ട പ്രചരണവും അജണ്ടയും മീഡിയ വിഭാഗത്തിലെ അസീസ്‌ മഞ്ഞിയില്‍,സൈനുദ്ധീന്‍ ഖുറൈഷി എന്നിവരെ ചുമതലപ്പെടുത്തി.വേദിയും ഇതര ഒരുക്കങ്ങളും അലങ്കാരങ്ങളും കണ്‍‌വീനര്‍ ഷിഹാബ്‌ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നടക്കും.

മണലൂര്‍ മണ്ഡലം എം.എല്‍.എ ശ്രീ.മുരളി പെരുന്നെല്ലി പരിപാടിയില്‍ മുഖ്യാഥിതിയായിരിയ്‌ക്കും.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എ.കെ ഹുസൈന്‍,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് വാര്‍‌ഡ്‌ അം‌ഗം ഷരീഫ്‌ ചിറക്കല്‍ തുടങ്ങിയ ജന പ്രതിനിധികളും പൗര പ്രമുഖരും ആശംസകള്‍ നേരും.ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂരിന്റെ രൂപീകരണ പശ്ചാത്തലവും ദൗത്യവും ലക്ഷ്യവും മാര്‍‌ഗവും സം‌ഗമത്തില്‍ അവതരിപ്പിക്കപ്പെടും.തിരുനെല്ലൂരില്‍ ഇതര മേഖലകളില്‍ മികച്ച പ്രകടനം കാഴ്‌ച വെച്ചവരേയും വിദ്യാഭ്യാസ രംഗത്തും സാമൂഹിക സാംസ്കാരിക രം‌ഗത്തെ പ്രഗത്ഭരേയും സംഗമത്തില്‍ ആദരിക്കും.ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍ പ്രഥമ സംഗമത്തെ പരമാവധി ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി പത്ര സമ്മേളനം നടത്താനും തീരുമാനമായി.