നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 26 June 2017

ഉയര്‍‌ന്ന വിജയ ശതമാനത്തോടെ ഹില്‍‌മ

തിരുനെല്ലൂര്‍:പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ നമ്മുടെ ഗ്രാമവും സമീപ ഗ്രാമങ്ങളും ഏറെ മുന്നിലാണെന്ന്‌ സമീപ കാല വാര്‍ത്തകള്‍ സാക്ഷ്യം വഹിക്കുന്നു.കലാ സാഹിത്യ സാം‌സ്‌കാരിക രംഗങ്ങളിലും ഉന്നത വിദ്യാഭ്യാസ രം‌ഗത്തും മികവ്‌ പ്രകടമാണ്‌. ഈയിടെ തിരുനെല്ലൂരിന്റെ ചരിത്രത്തെ ഏറെ പ്രോജ്ജലമാക്കിയ  ഷം‌ന ഷഹന എന്നീ സഹോദരിമാരുടെ പിന്‍‌ഗാമിയെന്നപോലെ 2017 നീറ്റ്‌ മെഡിസിന്‍ പരീക്ഷയില്‍ ആള്‍ ഇന്ത്യാ വിഭാഗത്തില്‍ തിളക്കമാര്‍‌ന്ന വിജയ ശതമാനം കൊയ്‌തിരിക്കുന്നു ഹില്‍മ സുബൈര്‍.720ല്‍ 538 മാര്‍ക്ക്‌ വാങ്ങി പ്രത്യാശയോടെ കാത്തിരിക്കുകയാണ്‌ അബുബക്കര്‍ മാസ്റ്ററുടെ ഈ പേരമകള്‍.തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മകള്‍ അഭിനന്ദനം അറിയിച്ചു. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹില്‍‌മയുടെ സങ്കല്‍‌പങ്ങള്‍ പൂവണിയട്ടെ എന്നു ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍ ആശംസാ സന്ദേശത്തില്‍ അറിയിച്ചു.