തിരുനെല്ലൂര്‍:പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ നമ്മുടെ ഗ്രാമവും അയല്‍ ഗ്രാമങ്ങളും ഏറെ മുന്നിലാണെന്ന് സമീപ കാല വാര്‍ത്തകള്‍ സാക്ഷ്യം വഹിക്കുന്നു.കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലകളിലും മികവ് പ്രകടമാണ്.
ഈയിടെ തിരുനെല്ലൂരിന്റെ ചരിത്രത്തെ ഏറെ പ്രോജ്ജലമാക്കിയിരിക്കുകയാണ് രണ്ട് സഹോദരിമാര്‍ ഷംനയും ഷഹനയും. ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മയുടെ മുന്‍ പ്രസിഡണ്ട് ആര്‍.കെ അബു സാഹിബിന്റെ മക്കളാണ് എം.ബി.ബി.എസ് കരസ്ഥമാക്കിയ ഈ ഇരട്ടകള്‍.നാട്ടരങ്ങ് കലാസാംസ്‌കാരികവേദി തിരുനെല്ലൂര്‍,എമിറേറ്റ്‌സിലെ തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മകള്‍,ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ തുടങ്ങിയ പ്രവാസി സംഘടനകളും ഈ അപൂര്‍വ നേട്ടത്തെ പ്രശംസിക്കുകയും അനുമോദിക്കുകയും ചെയ്‌തു.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ ഹുസൈന്‍,ഗ്രാമ പഞ്ചായത്ത് അംഗം ഷരീഫ് ചിറക്കല്‍ തുടങ്ങിയവര്‍ പുത്തന്‍ പുരയിലെ വസതിയിലെത്തി ഈ അപൂര്‍വ നേട്ടം കൊയ്‌ത സഹോദരിമാരെ അഭിനന്ദിച്ചു.