നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 4 June 2017

നാളെക്കൊരു തണല്‍

തിരുനെല്ലൂര്‍:ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍,ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നടും.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ ദിതിനെല്ലൂര്‍ ന്യൂസിനോട്‌ പറഞ്ഞു.നാളെക്കൊരു തണല്‍ എന്ന മുദ്രാവാക്യത്തെ ഉയര്‍‌ത്തിയായിരിയ്‌ക്കും പരിപാടികള്‍ സംഘടിപ്പിക്കുക.ജനറല്‍ സെക്രട്ടറി ഷിഹാബ്‌ ഇബ്രാഹീം അറിയിച്ചു.

തൈ നടീല്‍ ചടങ്ങില്‍ പ്രാദേശിക രാഷ്‌ട്രിയ സാമൂഹിക മത സാംസ്‌കാരിക  രംഗത്തെ പ്രമുഖര്‍ സം‌ബന്ധിക്കും.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.കെ ഹുസൈന്‍,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വാര്‍ഡ്‌ അം‌ഗം ഷരീഫ്‌ ചിറക്കല്‍,ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളായ അബ്ദുല്‍ നാസ്സര്‍ അബ്‌ദുല്‍ കരീം,ഖമറു കടയില്‍ തുടങ്ങിയവരും പങ്കെടുക്കും.അസോസിയേഷന്‍ പ്രതിനിധി ഇസ്‌മാഈല്‍ ബാവ,സെക്രട്ടറിമാരായ ഷൈദാജ് മൂക്കലെ,ഹാരിസ്‌ അബ്ബാസ്‌ എന്നിവര്‍ നേതൃത്വം നല്‍‌കും.
വാര്‍ത്തക്ക്‌ വേണ്ടി പ്രത്യേകം ചിത്രം തയാറാക്കിയത്‌ ഷൈനി മുക്താര്‍.