നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 11 November 2017

ആരോഗ്യ കേമ്പ്‌ സമാപിച്ചു

തിരുനെല്ലുര്‍:ആരോഗ്യമുള്ള സമൂഹ നിര്‍‌മ്മിതിയില്‍ തങ്ങളാലാവും വിധം പങ്കാളത്തം വഹിക്കുന്ന നന്മ നിറഞ്ഞ ഗ്രാമം.ഈ നന്മയും ആരോഗ്യമുള്ള സമൂഹവും സാക്ഷാല്‍കൃതമാകട്ടെ.ശ്രീ മുരളി പെരുനെല്ലി പറഞ്ഞു.നന്മ തിരുനെല്ലൂരും അമൃത ഹൃദ്രോഗ വിഭാഗവും  സം‌യുക്തമായി സം‌ഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്‌ഘാടനം നിര്‍‌വഹിക്കുകയായിരുന്നു മണലൂര്‍ മണ്ഡലം എം.എല്‍.എ. ശ്രി മുരളി.തിരുനെല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളും പരിസരവും ഒരു ഉത്സവഛായയിലായിരുന്നു.യുവാക്കളും മദ്ധ്യ വയസ്‌കരും വൃദ്ധന്മാരും ഒക്കെയായി വലിയ ഒരു നാട്ടുകൂട്ടം ക്യാമ്പിന്റെ ശോഭ വര്‍‌ദ്ധിപ്പിച്ചു.വര്‍‌ത്തമാന കാല ജീവിത ശൈലിയില്‍ വന്ന മാറ്റം എല്ലാറ്റിനേയും ബാധിച്ചിരിക്കുന്നു.ഒരു കൊച്ചു ഗ്രാമത്തിന്റെ ഹരിതാഭമായ ഐശ്വര്യം വീണ്ടെടുക്കുന്നതില്‍ ഒറ്റക്കെട്ടായി വര്‍‌ത്തിക്കുന്നതിന്റെ ശുഭ സൂചനയായിരിക്കണം നന്മ തിരുനെല്ലൂരിലൂടെ സാക്ഷാല്‍കരിച്ചിരിക്കുന്നത്.മനുഷ്യന്റെ ശരീരത്തിന്റെ ആരോഗ്യം പോലെ അല്ലെങ്കില്‍ അതിലും കൂടുതല്‍ ജാഗ്രത സമൂഹ ഗാത്രത്തില്‍ ബാധിച്ച രോഗത്തിനാണ്‌.ഒരു വേള സമൂഹത്തെ ബാധിച്ച ദുരവസ്ഥയുടെ പരിണിതി തന്നെയാണ്‌ ആരോഗ്യ രം‌ഗത്തെ ശോചനീയാവസ്ഥയുടേയും കാരണക്കാരന്‍.ആരോഗ്യ സദസ്സില്‍ വിശദീകരിക്കപ്പെട്ടു.

മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എ.കെ ഹുസ്സൈന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുല്ലശ്ശേരി ബ്ലോക് ആരോഗ്യ കേന്ദ്രം സൂപ്രണ്ട്‌ ഡോ.സുജ കെ.ടി മുഖ്യ അതിഥിയായിരുന്നു.എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാലയത്തിലെ പ്രധാനാധ്യാപിക ആനി പോള്‍,പാവറട്ടി പൊലീസ്‌ സ്റ്റേഷനിലെ സബ്‌ ഇന്‍‌സ്‌പെക്‌ടര്‍,മനോഹർ തിരുനെല്ലൂർ,റഹ്‌മാന്‍ തിരുനെല്ലൂര്‍,എം.ബി സെ്‌തു മുഹമ്മദ്‌,പി.എം ഷം‌സുദ്ധീന്‍,കെ.പി. അഹമ്മദ് ഹാജി,എം.കെ. അബൂബക്കർ മാസ്റ്റർ,ഷരീഫ് ചിറക്കൽ (വാർഡ് മെമ്പർ  മുല്ലശ്ശേരി ഗ്രാമ  പഞ്ചായത്ത്),ഇസ്‌മാഈല്‍ ബാവ (നന്മ ചെയര്‍‌മാന്‍)മുസ്തഫ. ആർ.കെ (നന്മ ട്രഷറർ) അബ്ദുൽ ജലീൽ വി.എസ് (നന്മ വൈസ് ചെയർമാൻ),നാസർ മുഹമ്മദാലി (നന്മ വൈസ് ചെയർമാൻ),ഹാരിസ് ആർ.കെ  (നന്മ ജോയിൻ കൺവീനർ) തുടങ്ങിയവര്‍ സദസ്സിനെ സമ്പന്നമാക്കി.നന്മ കണ്‍‌വീനര്‍ ഷിഹാബ്‌ എം.ഐ സ്വാഗതം ആശം‌സിച്ചു.അസീസ്‌ മഞ്ഞിയില്‍ സന്ദേശം നല്‍കി.നന്മ ജോയിൻ കൺവീനർ അബ്‌ദുല്‍ നാസർ അബ്‌ദുല്‍ കരീം നന്ദി പ്രകാശിപ്പിച്ചു.

അമൃത സാങ്കേതിക വിഭാഗം മികച്ച സം‌വിധാനങ്ങളോടെ ക്യാമ്പില്‍ ഒരുക്കിയിരുന്നു.നന്മയുടെ ആകര്‍‌ഷകമായ അടയാളങ്ങളോടു കൂടിയ സ്റ്റിക്കറുകള്‍ പതിച്ച വളണ്ടിയര്‍മാരുടെ വാഹനങ്ങള്‍ തിരുനെല്ലൂരിന്റെ വീഥിയില്‍ പുതിയ ഹാവ ഭാവങ്ങള്‍ സൃഷ്‌ടിച്ചു.നന്മയുടെ പ്രത്യേക മുദ്രയോടു കൂടിയുള്ള ക്യാപ്പും,ബാഡ്‌ജും,റജിസ്റ്റര്‍ ചെയ്‌തവര്‍‌ക്കുള്ള പ്രത്യേക ഫയലുകളും,ദാഹജല കുപ്പികളും എല്ലാമെല്ലാം നന്മമയമായിരുന്നു.തരം തിരിച്ച കൗണ്ടറുകളും,ചികിത്സക്ക്‌ വേണ്ടിയുള്ള പ്രത്യേക വിഭാഗങ്ങളും ദിശാ ബോര്‍‌ഡുകള്‍ പതിച്ച് ക്യാമ്പ്‌ പരിസരവും അത്യാകര്‍‌ഷകമായിരുന്നു.

അമൃത ഹൃദ്രോഗ വിഭാഗത്തിന്റെ തലവന്‍ ഡോ.രാജേഷ്‌ തച്ചത്തൊടിയുടെ നേതൃത്വത്തില്‍ എത്തിയ ആതുര സേവന വിഭാഗത്തേയും ഭിഷഗ്വരന്മാരേയും സ്വികരിക്കാനും പരിചരിക്കാനും പര്യാപ്‌തമായ വിധം എല്ലാം സം‌വിധാനിച്ചിരുന്നു.ആരോഗ്യ ക്യാമ്പിന്റെ പ്രവര്‍‌ത്തനങ്ങളില്‍ രാപകലില്ലാതെ സഹകരിച്ച പ്രവര്‍‌ത്തകരോടുള്ള മതിപ്പും സന്തോഷവും വിവരണാതീതമാണെന്നു ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവ പ്രതികരിച്ചു.സമൂഹത്തോടുള്ള പ്രതിബദ്ധതയോടെ പ്രവര്‍‌ത്തകര്‍ വിശിഷ്യാ യുവജന വിഭാഗം അശ്രാന്ത പരിശ്രമത്തിലായിരുന്നുവെന്നും അതില്‍ അഭിമാനമുണ്ടെന്നും വൈസ്‌ ചെയര്‍‌മാന്‍ ജലീല്‍ വി.എസ്‌ പറഞ്ഞു.

തങ്ങളുടെ അസാന്നിധ്യത്തിലും സജീവ സാന്നിധ്യം കൊണ്ട്‌ സമ്പന്നമാക്കിയ സ്‌കൂള്‍ മാനേജര്‍ അബു കാട്ടില്‍,പ്രവാസി സം‌ഘടനാ സാരഥികളായ ഉമര്‍ കാട്ടില്‍,ഹുസ്സൈന്‍ കാട്ടില്‍,ഷറഫു ഹമീദ്‌ എന്നിവരുടേയും സഹകരണവും ധാര്‍‌മ്മികമായ പിന്തുണയും പ്രശം‌സിക്കപ്പെട്ടു.
 
ദിതിരുനെല്ലൂര്‍