നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 30 June 2017

ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍

തിരുനെല്ലൂര്‍:ആഗോള ഗ്രാമ സങ്കല്‍‌പങ്ങള്‍ സജീവമായ കാലത്ത്‌ ഏറെ പ്രസക്തമായ നാമധേയത്തിലാണ്‌ ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍ പിറന്നു വീഴുന്നത്.വിശാലമായ ലോകത്തോളം ചിന്തിക്കുകയും പ്രസ്‌തുത ചിന്തകളുടെ വെളിച്ചത്തിലുള്ള പ്രവര്‍‌ത്തനങ്ങള്‍ ഒരു കൊച്ചു ഗ്രാമത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും പ്രയോജനപ്പെടുത്തുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ ശ്ലാഘനീയമാണ്‌. പ്രൊഫസര്‍ ബാലകൃഷ്‌ണന്‍ പറഞ്ഞു.ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍ പ്രഖ്യാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ സം‌സാരിക്കുകയായിരുന്നു.കേരളവര്‍‌മ്മ കോളേജിലെ റിട്ടയേര്‍‌ഡ്‌ അധ്യാപകന്‍.

തിരുനെല്ലൂര്‍ എ.എം.എല്‍.പി സ്‌ക്കൂളില്‍ സം‌ഘടിപ്പിച്ച ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍ പ്രഥമ സമ്മേളനത്തില്‍ വൈസ്‌ ചെയര്‍‌മാന്‍ അബുകാട്ടില്‍ അധ്യക്ഷത വഹിച്ചു.ഓര്‍‌ഗനൈസേഷന്‍ രക്ഷാധികാരി ഹാജി അഹമ്മദ്‌ കെ.പി ഓര്‍‌ഗനൈസേഷന്റെ പ്രഖ്യാപനം നടത്തി.തിളക്കമാര്‍‌ന്ന ഉന്നത വിദ്യാഭ്യാസം നേടിയ തിരുനെല്ലൂര്‍‌ക്കാരേയും,ഹയര്‍ സക്കന്ററി വിഭാഗത്തില്‍ ഉയര്‍‌ന്ന ശതമാനത്തോടെ വിജയിച്ച വിദ്യാര്‍‌ഥികളേയും,സീനിയര്‍ അം‌ഗങ്ങളേയും,സീനിയര്‍ പ്രവാസികളേയും,കല സാഹിത്യ രം‌ഗത്തെയും മത സാം‌സ്‌കാരിക സാമൂഹിക രം‌ഗത്തെ തിരുനെല്ലൂരിന്റെ പ്രതിഭകളേയും പ്രത്യേകം ആദരിച്ചു.

യു.എ.ഇ തിരുനെല്ലൂര്‍ കൂട്ടായ്‌മയുടെ പ്രസിഡണ്ട് ഹുസൈന്‍ കാട്ടില്‍,മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ അബുദാബിയുടെ സെക്രട്ടറി ഷിയാസ്‌ അബൂബക്കര്‍,ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ എന്നിവര്‍ ആശം‌സകള്‍ നേര്‍‌ന്നു.

പ്രത്യേക പുരസ്‌കാരങ്ങള്‍‌ക്കും അംഗീകാരങ്ങള്‍‌ക്കും അര്‍‌ഹരായവരെ ജനറല്‍ കണ്‍‌വീനര്‍ ഷിഹാബ്‌ ഇബ്രാഹീം പരിചയപ്പെടുത്തി.ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍ മീഡിയ സെക്രട്ടറി അസീസ്‌ മഞ്ഞിയില്‍ സ്വാഗതം ആശം‌സിച്ചു.ഓര്‍‌ഗനൈസേഷന്‍ ട്രഷറര്‍ യൂസഫ്‌ ഹമീദ്‌ നന്ദി പ്രകാശിപ്പിച്ചു.അസി.മീഡിയ സെക്രട്ടറി സൈനുദ്ധീന്‍ ഖുറൈഷി പരിപാടികള്‍ നിയന്ത്രിച്ചു.

ആദരിക്കപ്പെട്ടവര്‍
അബൂബക്കര്‍ കിഴക്കേപുര
ആര്‍.ഒ.കെ ഹാജി
ഷറഫു ഹമീദ്‌
അസീസ്‌ മഞ്ഞിയില്‍
സൈനുദ്ധീന്‍ ഖുറൈഷി
കബീര്‍ മുഹമ്മദ്‌
റഹ്‌മാന്‍ ര്തിരുനെല്ലൂര്‍
ഉന്നത വിദ്യാഭ്യാസം
ഷഹനാ അബു (എം.ബി.ബി.എസ്‌)
ഷം‌നാ അബു (എം.ബി.ബി.എസ്‌)
റിയാ ഇബ്രാഹീം (ബി.ഡി.എസ്‌)
ലാല്‍ കൃഷ്‌ണ (എല്‍.എല്‍.ബി)
അസ്‌ഹാല്‍ ബുഖാരി (കാമില്‍ സഖാഫി)
അബ്‌ദുല്‍ വാഹിദ്‌ (ദാരിമി)
വിദ്യാഭ്യാസത്തിലെ മികച്ച പ്രകടനം
ഹില്‍‌മാ സുബൈര്‍ (നീറ്റ് )
ഷഹമ മന്‍‌സൂര്‍ (പ്ലസ് 2)
റഹ്‌മത്തുന്നിസാ ഷിഹാബ്‌ (എസ്‌.എസ്‌.എല്‍.സി)(മദ്രസ്സ പത്താം തരം)
ഫഹമാ ഫൈസല്‍ (എസ്‌.എസ്‌.എല്‍.സി)
അശ്വനി പ്രഭാസന്‍ (സി.ബി.എസ്‌.സി - എസ്‌.എസ്‌.എല്‍.സി)
മാരിയത്ത് ജോസ്‌ (സി.ബി.എസ്‌.സി - എസ്‌.എസ്‌.എല്‍.സി)
നഹലാ നാസ്സര്‍ (മദ്രസ്സാ പൊതു പരീക്ഷ)