നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 1 July 2017

ഹ്രസ്വമായ അവലോകനം

ഗ്ലോബൽ ഒർഗനൈസേഷൻ തിരുനല്ലൂർ എന്ന അതിബൃഹത്തായ ആശയത്തിന്റെ സാക്ഷാത്കാരം 29.06.2017 നു തിരുനല്ലൂർ എ.എം.എൽ .പി സ്‌കൂളിൽ ഒരുക്കിയ വേദിയിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സംഭവിച്ചു. ചരിത്ര നിയോഗത്തിന്റെ ചടുലമായ ചലനങ്ങളോടെ ഒട്ടും വൈകല്യങ്ങളില്ലാതെ പിറന്നു വീണ ഗ്ലോബൽ ഒർഗനൈസേഷൻ തിരുനല്ലൂർ പിച്ച വെക്കേണ്ടത് ബാലാരിഷ്ടതകളിലൂടെ തന്നെയാണ്‌ . സ്നേഹ മന്ത്രണങ്ങളിലൂടെ സർവ്വ ദോഷങ്ങളും അകറ്റി കുറ്റമറ്റ ഒരു സൗഹൃദ കൂട്ടായ്മയായി ഈ കുഞ്ഞു വളരും . അല്ലെങ്കിൽ വളർത്തണം.

മരണമെന്ന സത്യത്തെ ഒരിക്കലെങ്കിലും സ്മരിക്കുവാൻ തയ്യാറാണ് മനുഷ്യനെങ്കിൽ അഹങ്കാരവും വാശിയും അവനിൽ ഉണ്ടാകില്ല. 56 ഇഞ്ച് നെഞ്ചളവുള്ളവനും 5000 കോടി ആസ്തിയുള്ളവനും മരിച്ചാൽ മയ്യത്താണ്. നേരത്തോടു നേരമെത്തുന്നതിനു മുമ്പ് മറവു ചെയ്തില്ലെങ്കിൽ അഴുകി നാറുന്ന ശവം മാത്രം . അതില്ലാതെ ആവണമെങ്കിൽ ജീവിച്ചിരിക്കുന്ന മറ്റൊരുത്തന്റെ സഹായവും വേണം . മനുഷ്യ മനസിൽ നന്മകൾ കൊണ്ടു വരക്കാനാവുന്ന ചിത്രങ്ങൾ ഫംഗസ് പിടിക്കാതെ എന്നും നില നിൽക്കും . 

പ്രഖ്യാപന സംഗമത്തിന്റെ അവലോകനത്തിനും ഭാവി പരിപാടികളുടെ ആസൂത്രണത്തിനും വേണ്ടി ഇന്ന് ബഹു. ശറഫു ഹമീദിന്റെ വസതിയിൽ ഒത്തു ചേരുകയുണ്ടായി.പരിപാടിയുടെ വിജയത്തെ അഭിനന്ദിച്ചതിനോടൊപ്പം ന്യൂനതകൾ ചൂണ്ടിക്കാട്ടി വിമർശിക്കുകയും ചെയ്തു. 

തിരുനെല്ലൂരിലെ അദ്യത്തെ എം.എ ബിരുദ ധാരിയായ ജനാബ്.യൂസുഫ് ഹമീദിനെ ആദരിക്കാൻ വിട്ടു പോയതിൽ നിരുപാധികം ക്ഷമ ചോദിക്കുവാനും ഈ അവസരം ഉപയോഗിക്കട്ടെ.ഈ പരിപാടിയുടെ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ മികച്ച പ്രകടനം കാഴ്ച വെച്ച പ്രിയപെട്ട ഹാരിസ് കിഴക്കയിലിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. 

ജൂലായ് 30 നു മുമ്പായി തിരുനല്ലൂർ മഹല്ലിലെ വിദേശ പ്രവാസി സംഘടനയിലെ പത്തു വീതം അംഗങ്ങളെ ഉൾപെടുത്തി ഒരു സ്ഥിര ഭരണ സമിതിയെ തിരഞ്ഞെടുക്കാനും ഇന്നത്തെ യോഗം തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം എല്ലാ പ്രവാസി സംഘടനയിലെയും അംഗങ്ങളുടെ അഭിപ്രായ ശേഖരണവും ലക്ഷ്യമിടുന്നു. തികച്ചും സുതാര്യമായ തുറന്ന സമീപനത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണ സമിതി ഗ്ലോബൽ ഒർഗനൈസേഷൻ തിരുനെല്ലൂരിനെ നയിക്കുമ്പോൾ അതൊരു പുതു ചരിത്രത്തിന്റെ നാന്ദിയുമായിരിക്കും.

ഒരോ സംഘടനയും ചർച്ച ചെയ്ത്‌ അവരവരുടെ  പ്രതിനിധികളെ നോമിനേറ്റ് ചെയ്യുക.ഒപ്പം അഭിപ്രായങളും നിർദ്ദേശങ്ങളും അറിയിക്കുവാനും അഭ്യർത്ഥിക്കുന്നു.

ഇതിനെക്കാൾ കൂടുതലായി ബഹു.അസിസ് മഞ്ഞിയിൽ വൈകാതെ നിങ്ങളെ അറിയിക്കുന്നതായിരിക്കും.
സ്നേഹപൂർവം
സൈനുദീൻ ഖുറൈശി
മീഡിയ സെക്രട്ടറി