ദോഹ: ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രത്യേക ജനറല്‍ ബോഡി ജൂലായ് 28 ന് വെള്ളിയാഴ്‌ച വിളിച്ചു ചേര്‍ക്കുന്നതായി പ്രസിഡണ്ട് ഷറഫു ഹമീദ് അറിയിച്ചു.
പ്രവാസം മതിയാക്കി നാട്ടിലേയ്‌ക്ക് തിരിക്കാനൊരുങ്ങുന്ന ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍ത്തക സമിതി അംഗം താജുദ്ധീന്‍ എന്‍.വി യുടെ ബഹുമാനാര്‍ഥം ഒരു യാത്രയയപ്പ് ഈ ജനറല്‍ബോഡിയുടെ വിശേഷ ഘടകമാണ്.
മഹല്ലില്‍ പുതിയ സമിതിയും നേതൃത്വവും വരാനിരിയ്‌ക്കുന്ന സാഹചര്യവും അതുമായി ബന്ധപ്പെട്ട ഖ്യു.മാറ്റ് സമീപനങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുക,ഈയിടെയായി പിറന്ന ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ തിരുനെല്ലൂര്‍ എന്ന സംവിധാനവുമായി ബന്ധപ്പെട്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യുക എന്നിവയാണ് അജണ്ടയിലെ മറ്റു പ്രധാന വിഷയങ്ങള്‍.ജൂലായ് 28 ന് ജുമുഅ നമസ്‌കരാനന്തരം പ്രസിഡണ്ട് ഷറഫു ഹമീദിന്റെ വസതിയില്‍ ഒരുക്കുന്ന പ്രത്യേക വിരുന്നിലും സ്‌നേഹ സംഗമത്തിലും പങ്കെടുക്കാന്‍ എല്ലാ അംഗങ്ങളേയും പ്രത്യേകം ക്ഷണിക്കുന്നതായി ഖ്യു.മാറ്റ് സെക്രട്ടറി തൗഫീഖ് താജുദ്ധീന്‍ അറിയിച്ചു.
മാസാന്തം നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന സാന്ത്വന സംരംഭങ്ങള്‍ പുരോഗമിക്കുന്നതായി വൈസ് പ്രസിഡണ്ട് റഷീദ് കെ.ജി അറിയിച്ചു.ഇവ്വിഷയവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ് അടക്കം ജനറല്‍ സെക്രട്ടറി ഷിഹാബ് ഇബ്രാഹീം അറിയിച്ചിരുന്നു.