ദോഹ:അസിഹ്‌ഷ്ണുതയുടെ പൈശചികതയില്‍ നിന്നും ആറ്റിക്കുറുക്കിയ പ്രചണ്ഡവാദങ്ങളുമായി ഉറഞ്ഞു തുള്ളുന്നവരോട് സഹതപിക്കാം. സ്വതന്ത്രമായ രാജ്യത്തെ വെല്ലു വിളിക്കുന്ന മാടമ്പികളുടെ തിട്ടൂരങ്ങളെ സൗഹൃദത്തിന്റെ സഹനത്തിന്റെ വിവേകത്തിന്റെ പാഠ്യ പാഠങ്ങളെ ജ്വലിപ്പിച്ചു നിര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ പോറ്റമ്മയെ നമുക്ക് അഭിനന്ദിക്കാം അവരോടൊപ്പം ചേര്‍ന്നു നില്‍ക്കാം.ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കാം.ഷറഫു ഹമീദ് പറഞ്ഞു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ സംഘടിപ്പിച്ച ജനറല്‍ ബോഡിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു പ്രസിഡണ്ട് ഷറഫു ഹമീദ്.ധര്‍മ്മം മറന്ന ഈ കാലത്ത് വിരലിലെണ്ണാന്‍ പോലും ഇല്ലാത്ത നന്മേഛുക്കള്‍ക്ക് വേണ്ടിയായിരിക്കട്ടെ നമ്മുടെ പ്രവര്‍ത്തികളും പ്രാര്‍ഥനയും.അദ്ധേഹം വിശദീകരിച്ചു.
തുടര്‍ന്ന് സാന്ത്വന സംരംഭങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കാര്യങ്ങളടക്കം വൈസ് പ്രസിഡണ്ട് കെ.ജി റഷീദ് വിശദീകരിച്ചു.റമദാന്‍ സമാഹരണവുമായി സജ്ജമാക്കിയ പ്രത്യേക സെല്ലിലെ പ്രവര്‍ത്തകരെ പ്രാധാന്യത്തോടെ പരാമര്‍ശിക്കുകയും അവരുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്‌തു.
ദോഹയിലും നാട്ടിലെത്തിയിട്ടും കലവറയില്ലാതെ സഹകരിച്ച് പ്രവര്‍ത്തന നിരതരായിരുന്ന സലീം നാലകത്ത്,ഷൈദാജ് മൂക്കലെ,സഹീര്‍ അഹമ്മദ്,നസീര്‍ എം.എം,തൗഫീഖ് താജുദ്ധീന്‍, ഹാരിസ് അബ്ബാസ് എന്നിവര്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.
തുടര്‍ന്ന് നാട്ടില്‍ നടക്കാനിരിക്കുന്ന ജനറല്‍ ബോഡിയില്‍ ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ സമര്‍പ്പിക്കുന്ന പ്രമേയം ജനറല്‍ ബോഡിയുടെ അംഗീകരത്തോടെ സമര്‍പ്പിക്കപ്പെട്ടു.പ്രസ്‌തുത പ്രമേയത്തിന്റെ നേര്‍ചിത്രം മീഡിയ സെക്രട്ടറി സദസ്സില്‍ വായിച്ച് അധ്യക്ഷന്റെ അനുവാദത്തോടെ പാസ്സാക്കി.അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന്റെ പ്രസക്ത ഭാഗം താഴെ കൊടുക്കുന്നു.
നമ്മുടെ
നാടിന്റെ വളര്‍ച്ചയിലും വികാസത്തിലും വികസനത്തിലും കാലാകാലങ്ങളിലായി
പ്രവാസികള്‍ക്കുള്ള പങ്ക് അനിഷേധ്യമത്രെ.പുതിയ കാല ഘടനയില്‍
പരിസ്ഥിതിയില്‍ മഹല്ലിന്റെയും - അതിന്റെ ശക്തമായ നില നില്‍പിന്റെയും,
പ്രവര്‍ത്തന മേഖലകളുടെ തന്നെ വൈവിധ്യത്തിന്റെയും നാളുകളാണ് തെളിഞ്ഞു
നില്‍ക്കുന്നത്.സുഭദ്രമായ മഹല്ല് ഘടനയില്‍ പ്രവാസി സമൂഹത്തെയും അവരെ
ഇണക്കി നിര്‍ത്തുന്ന പ്രവാസി സംഘടനകളെയും മുഖവിലക്കെടുക്കുന്ന
ഔദ്യോഗികമായ രൂപം വികസിച്ചു വരണമെന്നു പ്രത്യാശിക്കുകയും
പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
ഇതിലേയ്‌ക്കുള്ള
ആദ്യ പടി എന്ന വിധം പ്രവാസി സംഘടനകളിലെ സരഥികള്‍ മഹല്ല് കമിറ്റിയുടെ
ഭാഗമാകുക എന്ന ചരിത്രപരമായ സംവിധാനത്തിനു പ്രാരംഭം കുറിക്കപ്പെടണം എന്ന്
അഭ്യര്‍ഥിക്കുന്നു.അഥവാ പ്രവാസി സംഘടനകളുടെ പ്രസിഡണ്ട്,ജനറല്‍
സെക്രട്ടറി,ട്രഷറര്‍ എന്നിവര്‍ നാട്ടിലെ മഹല്ലു കമിറ്റിയില്‍ ഉള്‍ചേരും
വിധം മഹല്ല് ചട്ടങ്ങളില്‍ മാറ്റം വരണമെന്നു അടിവരയിട്ട്
അഭിപ്രായപ്പെടുന്നു.
പ്രമേയാവതരണാനന്തരം ഈയിടെ രൂപം കൊണ്ട ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ തിരുനെല്ലൂര്‍ എന്ന സംവിധാനത്തെക്കുറിച്ച് ഒരു സമവായ ചിത്രം രൂപപ്പെടുത്തി.
പ്രവാസത്തിലുള്ള എല്ലാ സമിതികളിലേയും പ്രസിഡണ്ട് സെക്രട്ടറി ട്രഷറര്‍ തുടങ്ങിയ മൂന്നു പേര്‍ വീതം ഗ്ലോബല്‍ സമിതിതിയില്‍ അംഗങ്ങളായിരിക്കണം.ഒപ്പം അതതു പ്രവാസി സംഘടനകളുടെ ഒരു നോമിനിയും ആകാം.രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ സഭയും സമിതിയും ഒന്നും ഇല്ലാത്ത ഇടങ്ങളില്‍ നിന്നും പ്രതിനിധികളെ സമവായമനുസരിച്ച് ചേര്‍ക്കുക.ഇതായിരുന്നു ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ് വന്നത്.ഗ്രാമത്തിന്റെ പൊതു സ്വഭാവമുള്ള വിഷയങ്ങളില്‍ ഒരുമിച്ചിറങ്ങുക എന്നതായിരിക്കണം ഗ്ലോബലിന്റെ മുഖ്യ അജണ്ട.
ചര്‍ച്ചകള്‍ക്ക് ശേഷം സഹായാഭ്യര്‍ഥനകളെക്കുറിച്ച് അധ്യക്ഷന്‍ സസദസ്സിനെ ഓര്‍മ്മപ്പെടുത്തി.വായിക്കപ്പെട്ട അഭ്യര്‍ഥനകള്‍ അര്‍ഹമായതാണെന്ന് അധ്യക്ഷന്‍ ധരിപ്പിച്ചു.വിഷയം യഥാവിധി ബന്ധപ്പെട്ടവര്‍ കൈകാര്യം ചെയ്യുമെന്ന് പ്രസിഡണ്ട് പറഞ്ഞു.
ജനറല്‍ ബോഡിയിലെ ആദ്യ സെഷനു ശേഷം രണ്ടാമത്തെ സെഷനിലേയ്‌ക്ക് അധ്യക്ഷന്‍ പ്രാരംഭം കുറിച്ചു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍ത്തക സമിതി അംഗം താജുദ്ധീന്‍ എന്‍.വി യുടെ യാത്രയപ്പുമായി ബന്ധപ്പെട്ട അജണ്ടയിലേയ്‌ക്ക് നീങ്ങി. ആശംസകളും ആശീര്‍വാദങ്ങളും പങ്കുവെക്കലുകളും പ്രാര്‍ഥനയും എല്ലാം നിറഞ്ഞ അവിസ്‌മരണീയമായ അനുഭവത്തിനു പ്രസിഡണ്ടിന്റെ വസതി സാക്ഷ്യം വഹിച്ചു.
ഒരു സാധാരണക്കാരനില്‍ സാധാരണക്കാരന്റെ സംഭവ ബഹുലമായ പ്രവാസം മതിയാക്കലിന്റെ സകല മരുന്നും മേമ്പൊടിയും കൊണ്ട് ധന്യമായ യാത്രയയപ്പ് ആശംസകള്‍ക്ക് അധ്യക്ഷന്‍ തന്നെ ആദ്യം തിരികൊളുത്തി.നിഷ്‌കളങ്കനും നര്‍മ്മ പ്രിയനുമായ പ്രിയങ്കരനായ താജുക്ക എന്ന വിശേഷണം വളരെ നന്നായി ചേരുന്ന കുറിയ വലിയ മനുഷ്യന്‍.എന്ന സംക്ഷിപ്‌ത വര്‍ത്തമാനത്തില്‍ അധ്യക്ഷന്‍ ഷറഫു ഹ്‌മീദ് വാചാലമായി.
ഞാനറിയുന്ന താജുക്കയെ കുറെയൊക്കെ എഴുതി ഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.എഴുതാപ്പുറങ്ങള്‍ ഇനിയും ഉണ്ട് എന്ന ആമുഖത്തോടെയാണ് അസീസ് മഞ്ഞിയില്‍ പറഞ്ഞു തുടങ്ങിയത്.കണിശമായ വര്‍ത്തമാനങ്ങള്‍ ദീര്‍ഘ വിക്ഷണമുള്ള പക്വമായ ചിന്തകള്‍ പാലിക്കാന്‍ കഴിയുന്നവയിലെ ആലോജനകള്‍ ഇതൊക്കെ താജുക്കയെ വ്യതിരിക്തനാക്കുന്നതായി മഞ്ഞിയില്‍ പറഞ്ഞു.നാട്ടില്‍ അവധിയില്‍ കഴിയുന്ന ജനറല്‍ സെക്രട്ടറി ഷിഹാബ് ഇബ്രാഹീം,സലീം നാലകത്ത്,ഷൈദാജ് മൂക്കലെ തുടങ്ങിയവര്‍ പങ്കുവെച്ച നര്‍മ്മങ്ങളും മര്‍മ്മങ്ങളും സാന്ദര്‍ഭികമായി വിശദീകരിക്കപ്പെട്ടു.
സഹപാഠിയെക്കുറിച്ചുള്ള നര്‍മ്മം നിറഞ്ഞ ഓര്‍മ്മകളുടെ സുഗന്ധച്ചെപ്പ് തുറന്നു കൊണ്ടായിരുന്നു യൂസഫ് ഹമീദ് തുടങ്ങിയത്.ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏതു കാര്യത്തിന്റേയും സകല വശങ്ങളും സൂക്ഷ്‌മമായി പരിശോധിക്കുന്ന ജിജ്ഞാസു അതിലുപരി ലക്ഷ്യം മുന്നില്‍ കണ്ട് കൊണ്ടുള്ള പ്രവര്‍ത്തനം. ഇങ്ങനെയൊക്കെ താജുക്ക നമുക്കൊക്കെ മാതൃകയാണ് യൂസഫ് ഹമീദ് പറഞ്ഞു നിര്‍ത്തി.
ഏത് ചര്‍ച്ചയിലും ഒരു പ്രതിപക്ഷ രീതിയിലൂടെ കാര്യങ്ങളെ വിശകലനം ചെയ്യുന്ന ഒരു നിരീക്ഷകനെയാണ് ഈ പ്രവാസി കൂട്ടായ്‌മയ്‌ക്ക് ഇല്ലാതാകാന്‍ പോകുന്നതെന്ന മുഖവുരയോടെയായിരുന്നു അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ പറഞ്ഞു തുടങ്ങിയത്.അവസാനിപ്പിച്ച ചര്‍ച്ചകളുടെ കെട്ട് വീണ്ടും പൊട്ടിക്കേണ്ട ഘട്ടങ്ങളില്‍ പോലും ആര്‍ക്കും ഒരു അലോസരവും ഉണ്ടാകാറില്ല.അതു തന്നെയാണ് ഒരു ആത്മാര്‍ഥ നിറഞ്ഞ പ്രവര്‍ത്തകന് ലഭിക്കുന്ന വലിയ അംഗീകാരം.പുതിയ വീട്ടില്‍ പൂരിപ്പിച്ചു.
കളിയും കളിത്തട്ടും കളവും എല്ലാം ഒരു ഹരമായി മനസ്സില്‍ സൂക്ഷിക്കുന്ന താജുക്ക. നാട്ടുകാരുമായി പ്രായ ഭേദമില്ലാതെ കൂട്ടു കൂടുന്ന വ്യക്തിത്വം.ആശംസകളും ആശീര്‍വാദങ്ങളും നേര്‍ന്നു വൈസ് പ്രസിഡണ്ട് കെ.ജി റഷീദ് വിശദീകരിച്ചു.
ഒരു കാരണവരുടെ തല്ലും തലോടലും പോലെ ഹൃദ്യമാണ് താജുക്കയുടെ ഇടപെടലുകള്‍.നല്ല മനസ്സിന്റെ ഉടമ.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ എന്ന പ്രാര്‍ഥനയോടെ ആരിഫ് ഖാസ്സിം ആശംസകള്‍ നേര്‍ന്നു.
നന്മയുടെ നാമ്പുകള്‍ മുളപ്പിക്കുന്നതിലും പുഷ്‌പിക്കുന്നതിലും ജാഗ്രത പുലര്‍ത്തിയ താജുക്കാക്കുള്ള ഹൃദയം തുറന്ന പ്രാര്‍ഥനയോടെ അബ്‌ദുല്‍ നാസ്സര്‍ അബ്‌ദുല്‍ കരീം ആശംസിച്ചു.
വേദിയിലും സദസ്സിലും ഉള്ളവരുടെ ആശംസകള്‍ക്ക് ശേഷം ഉപഹാരങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെയും,മുഹമ്മദന്‍സ് ഖത്തറിന്റെയും,ഇസ്‌ലാമിക് എക്‌ചേഞ്ചിന്റെയും ഉപഹാരങ്ങള്‍ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ സമര്‍പ്പിച്ചു.
ഒടുവില്‍ താജുദ്ധീന്‍ എന്‍.വി മറുപടി പ്രസംഗത്തിനു തുടക്കമിട്ടു.ഒരു പച്ച മനുഷ്യന്റെ ജീവിത യാത്രയിലെ അവിസ്‌മരണീയമായ മുഹൂര്‍ത്തങ്ങളെ അതി മനോഹരമായി താജുക്ക അവതരിപ്പിച്ചു.നാട്യങ്ങളില്ലാത്ത നാടന്‍ മനുഷ്യന്റെ ഹൃദയ നടുത്തളങ്ങളിലെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍.ഒരോ വാക്കും അര്‍ഥ സമ്പുഷ്‌ടമയിരുന്നു.ഒരു നൂറ് ഉദ്‌ബോധനത്തെക്കാള്‍ വിലപിടിച്ച അനുഭവ സാക്ഷ്യങ്ങള്‍.വേദിയും സദസ്സും കാത് കൂര്‍പ്പിച്ചിരുന്ന നിമിഷങ്ങള്‍.ഒരു പെരിങ്ങാട്ടുകാരന്‍ ഇത്ര മനോഹരമായി ജിവിതം പറയുന്നത് കേട്ടപ്പോള്‍ അത്ഭുതം.അതിലേറെ അഭിമാനം.ഒരു പക്ഷെ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിന്റെ ചരിത്രത്തില്‍ ഇത്ര ഭാവാത്മകമായ നിമിഷങ്ങള്‍ ജനിച്ചിട്ടുണ്ടാവില്ല.
ഇളം പ്രായത്തില്‍ നാടുവിടാന്‍ നിര്‍ബന്ധിതമായ സാഹചര്യങ്ങളില്‍ നിന്നുമുള്ള ജീവിതം പറഞ്ഞു തുടങ്ങി.പ്രയാസങ്ങള്‍ക്ക് മേല്‍ പ്രയാസം സഹിച്ച ബോംബെ ജിവിതം.പിന്നെ മണലാരണ്യത്തില്‍.പരുപരുത്ത ജിവിത ബാല പാഠങ്ങള്‍ക്കപ്പുറം ഒന്നും കയ്യിലില്ലാത്ത തനി ഗ്രാമീണന്‍.ഓരോ പ്രതിസന്ധിയും അതില്‍ നിന്നുള്ള മോചനവും മറ്റൊരു പാഠമാക്കി മനസ്സില്‍ സൂക്ഷിച്ചു പോന്ന നാളുകള്‍.ഉണങ്ങി വരണ്ട ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്നും പച്ചയായ മേച്ചില്‍ പുറങ്ങള്‍ കിനാവു കണ്ട പ്രവാസി.അനുഭവത്തിന്റെ നേര്‍ സാക്ഷ്യങ്ങളെ മുന്നില്‍ വെച്ച് ഇന്നിനേയും നാളെയേയും സമന്വയിപ്പിച്ചു കൂട്ടിക്കൊണ്ടു പോകാന്‍ മാത്രം സ്ഥൈര്യവും ധീരതയും പറയുകയും പാലിക്കുകയും ചെയ്‌ത നിഷ്‌കളങ്കന്‍.
കുടുംബന്ധങ്ങളെ ഇണക്കിയും വിളക്കിയും ഇണയും തുണയും ഒരു സമ വാക്യം പോലെ നെഞ്ചില്‍ സൂക്ഷിച്ച് അവസരോചിതം ഇടപെട്ട മനുഷ്യന്‍.ഞാനും പെണ്ണും കുട്ടികളും പിന്നെ തട്ടാനും എന്ന കലികാല ലോകത്തിന് അനന്യമായ മാതൃകയായി ജീവിതം വരച്ച വ്യക്തിത്വം.കേവല വാചോടാപങ്ങളല്ല.ശരിക്കും ഒരു നെടും കയറ്റം അനായാസേന്യ കയറിക്കാണിച്ചു തരുന്നു താജുക്ക.
ഹൃദയാവര്‍ജ്ജകമായ മറു മൊഴിയില്‍ എല്ലാവരും നനഞ്ഞ കണ്ണുകളോടെ നിശബ്‌ദം കേട്ടിരുന്നു.
കരുതി വെക്കലിന്റെ കരുപ്പിടിപ്പിച്ച കാര്യ വിചാരത്തിന്റെ പൂവണിഞ്ഞ നാളില്‍ മകളുടെ മംഗല്യ സ്വപ്നത്തിനുള്ള ആഭരണങ്ങള്‍ അലാവുദ്ധീന്റെ അത്ഭുത വിളക്കിനെ വെല്ലും വിധം പുര്‍ത്തീകരിക്കപ്പെടുന്നു. ഈ മനോഹരമായ നിമിഷം താജുക്ക പറഞ്ഞു തീര്‍ത്തപ്പോള്‍ ഒരു ദീര്‍ഘ നിശ്വാസം ഉയരുന്നുണ്ടായിരുന്നു.ഈ ജീവിത കഥാവിഷ്‌കാരമാകട്ടെ പുതു തലമുറയ്‌ക്ക് കിട്ടിയ അമൂല്യമായ പാഠ ഭേദവും.
സെക്രട്ടറി തൗഫീഖ് താജുദ്ധീന്റെ സ്വാഗതത്തോടെ തുടങ്ങിയ സംഗമം അധ്യക്ഷന്റെ ഉപസംഹാരവും അസീസ് മഞ്ഞിയിലിന്റെ പ്രാര്‍ഥനയും കഴിഞ്ഞപ്പോള്‍ സെക്രട്ടറി ഹാരിസ് അബ്ബാസ് നന്ദി പ്രകാശിപ്പിച്ചു.
ജുമുഅ നമസ്‌കാരാനന്തരം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനു ശേഷം തുടങ്ങിയ യോഗം വൈകീട്ട് 03.30 സമാപിച്ചു.
ദിമീഡിയ