തിരുനെല്ലൂര്‍:മുഹമ്മദന്‍സ് തിരുനെല്ലൂര്‍ വൃക്ഷത്തൈകള്‍ നടുന്നു.തിരുനെല്ലൂരിലും പ്രവാസ ലോകത്തും വേറിട്ട കര്‍മ്മ പദ്ധതികളുമായി മുന്നിട്ടിറങ്ങുന്ന മുഹമ്മദന്‍സിന്റെ തണല്‍ മരം പദ്ധതിയുടെ ഭാഗമായി തിരുനെല്ലൂര്‍ മസ്‌ജിദ് റോഡിന്റെ ഇരു വശങ്ങളിലായി 51 വൃക്ഷത്തൈകള്‍ നടും. ജൂലായ് 16 ഞായറാഴ്‌ച കാലത്ത് പത്ത് മണിക്ക് ഈ സദുദ്യമം തുടക്കം കുറിക്കുമെന്ന് സംഘാടകരായ സലീം നാലകത്ത് ഷൈതാജ് മൂക്കലെ,അസീസ് ഹംസ,നസീര്‍ ചിറക്കാപുള്ളി എന്നിവര്‍ അറിയിച്ചു.