നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 15 July 2017

രാജീവ്‌ ഗാന്ധി പ്രതിഭാ സം‌ഗമം

മുല്ലശ്ശേരി:ഇന്ദിരാജി ജന്മ ശദാബ്‌ദി സ്‌മാരക അവാര്‍‌ഡുകള്‍ പ്രഖ്യാപിച്ചു.പത്താം തരത്തിലും പ്ലസ്‌വണ്‍ പ്ലസ്‌ടു വിഭാഗത്തിലും,മേഖലയിലെ ഉന്നത വിജയ ശതമാനം നേടിയ  വിദ്യാര്‍‌ഥികള്‍‌ക്കും,സാമൂഹിക സാം‌സ്‌കാരിക വിഭാഗങ്ങളിലെ പ്രതിഭകള്‍‌ക്കും, മികച്ച പ്രകടനം കാഴ്‌ച വെച്ച വിദ്യാലയങ്ങള്‍‌ക്കും സം‌രം‌ഭകര്‍‌‌ക്കും ഉള്ള അവാര്‍‌ഡുകളാണ്‌ പ്രഖ്യാപിക്കപ്പെട്ടത്‌. ജൂലായ്‌16 ന്‌ മുല്ലശ്ശേരി ഹിന്ദു യു.പി സ്‌ക്കൂളില്‍ കാലത്ത്‌10 ന്‌ സം‌ഘടിപ്പിക്കുന്ന രാജീവ്‌ ഗാന്ധി പ്രതിഭാ സം‌ഗമത്തില്‍ അവാര്‍‌ഡുകള്‍ വിതരണം ചെയ്യും. ബഹു: അനില്‍ അക്കരെ എം.എല്‍.എ സം‌ഗമം ഉദ്‌ഘാടനം ചെയ്യും.ശ്രീ ജോസ് വള്ളൂര്‍ അവാര്‍‌ഡ്‌ ദാനം നടത്തും.ജില്ലാ പ്രദേശിക നേതാക്കള്‍ പങ്കെടുക്കുമെന്ന്‌ റഷീദ്‌ മതിലകത്ത്‌ അറിയിച്ചു.

പ്രദേശത്തെ ഐ.എ.എസ്‌ റാങ്ക് ജേതാക്കളായ വി.എസ്‌ ശ്രീ ലക്ഷ്‌മി,ഹന്‍‌ഷ ഷാജഹാന്‍,യു.എ.ഇ അക്ഷരം സാം‌സ്‌കാരിക വേദി ചെയര്‍‌മാന്‍,മഹേഷ്‌ പൗലോസ്,പ്രവാസി സംരം‌ഭകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിറ്റി എക്‌ചേഞ്ച് സി.ഇ.ഒ ഷറഫ്‌ ഹമീദ് തുടങ്ങിയവരും ആദരിക്കപ്പെടും.