നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 12 November 2017

നന്മയുടെ നന്ദി

തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍ ആരോഗ്യ ക്യാമ്പില്‍ സഹകരിച്ചവര്‍‌ക്ക്‌ നന്മ കണ്‍‌വീനര്‍ ഷിഹാബ്‌ എം.ഐ ഔദ്യോഗികമായി നന്ദി പ്രകാശിപ്പിച്ചു.തങ്ങളുടെ അഭാവത്തിലും സജീവ സാന്നിധ്യം കൊണ്ട്‌ സമ്പന്നമാക്കിയ സ്‌കൂള്‍ മാനേജര്‍ അബു കാട്ടില്‍,പ്രവാസി സം‌ഘടനാ സാരഥികളായ ഉമര്‍ കാട്ടില്‍,ഹുസ്സൈന്‍ കാട്ടില്‍,ഷറഫു ഹമീദ്‌ എന്നിവരുടേയും സഹകരണവും ധാര്‍‌മ്മികമായ പിന്തുണയും പ്രശം‌സനീയമാണെന്നും ഷിഹാബ്‌ പറഞ്ഞു.

നന്മ പ്രവര്‍‌ത്തക സമിതിയിലെ അം‌ഗങ്ങളുടെ ഓരോരുത്തരുടേയും സേവനം വിലമതിക്കാനാവാത്തതാണെന്നും കണ്‍‌വീനര്‍ പറഞ്ഞു.ചെയര്‍‌മാന്‍: ഇസ്മാഈൽ ബാവ, വൈസ്‌ ചെയർമാൻ ജലീൽ വി.എസ്,നാസർ മുഹമ്മദാലി,ജോ.കണ്‍‌വിനര്‍ ഹാരിസ് ആർ.കെ, നാസർ കരീം,ട്രഷർ: മുസ്തഫ ആർ.കെ,സ്വീകരണ വിഭാഗം : ഷംസുദ്ധീന്‍ പി.എം,ഹനീഫ.കെ.എം,അഹമ്മദ്.എ,ഹനീഫ.എം.കെ,പ്രചരണം:റഷീദ് മതിലകത്ത്, നൗഷാദ് അഹ്മദ്‌,നാസർ വി .എസ്,താജുദ്ധീൻ എന്‍.വി,കമറു കടയില്‍,ഹാജി കെ.വി ഹുസ്സൈന്‍,വളണ്ടിയർ ക്യാപ്റ്റന്മാർ:അജ്മൽ തെക്കയിൽ,സനൂപ് റഫീഖ്,ഹാഫിൽ ഹുസൈൻ,അജ്മൽ,ജാഫർ കബീർ,റജിസ്‌ട്രേഷന്‍:നിസാം നസീർ,ഷാഹിദ് ഹുസൈന്‍,മുസമ്മിൽ,നജ്മൽ നാസർ തുടങ്ങി ഓരോരുത്തരുടേയും സേവനങ്ങളെ ഷിഹാബ്‌ പ്രകീര്‍‌ത്തിച്ചു.

നന്ദി പ്രകാശനത്തിന്റെ പൂര്‍‌ണ്ണ രൂപം താഴെ:-

നന്മയുടെ സഹകാരികള്‍‌ക്കും സഹചാരികള്‍‌ക്കും അഭിവാദ്യങ്ങള്‍.പ്രിയരേ നാമെല്ലാവരും മഹനീയമായൊരു ദൗത്യ നിര്‍‌വഹണത്തില്‍ അശ്രാന്ത പരിശ്രമങ്ങളിലായിരുന്നു.തികച്ചും പ്രതികൂലമായ ഒരു കാലാവസ്ഥയില്‍ കാറും കോളും നിറഞ്ഞ അന്തരീക്ഷത്തില്‍ ഒഴുക്കെനെതിരെ നീന്തുകയായിരുന്നു.മനസ്സാന്നിധ്യത്തോടെ പൂര്‍‌ണ്ണമായ ആത്മ വിശ്വാസത്തോടെ രാപകലില്ലാതെ പ്രവര്‍‌ത്തന നിരതരായിരുന്നു.കുട്ടികളും,യുവാക്കളും,മദ്ധ്യ വയസ്‌കരും എല്ലാ വിഭാഗക്കാരും തങ്ങളില്‍ അര്‍‌പ്പിതമായ ഉത്തരവാദിത്തങ്ങള്‍ ചിട്ടയോടും വെടിപ്പോടും കൂടെ നിര്‍‌വഹിക്കുന്നതില്‍ മത്സരബുദ്ധ്യാ പ്രയത്നിക്കുകയായിരുന്നു.

ആരെങ്കിലും തെളിച്ചാല്‍ പാഞ്ഞു പോകുകയായിരുന്നില്ല. മറിച്ച്‌ ലക്ഷ്യ ബോധത്തോടെ കുതിക്കുകയായിരുന്നു.ഈ കിതപ്പും കുതിപ്പും കുളമ്പടിയും നിരര്‍‌ഥക വര്‍‌ത്തമാനങ്ങളാണെന്നാണ്‌ പുതിയ പൊയ്‌വെടികള്‍. അതേ സമയം നാം കുതിച്ചുകൊണ്ടിരുന്ന പാതയോരങ്ങളിലെ പൊടി പടലങ്ങള്‍ പോലും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലെന്നതത്രെ പരമാര്‍‌ഥം. ആരുടേയും അഭിനന്ദനവും ആശീര്‍‌വാദവും കയ്യടികളും കാത്തു കൊണ്ടല്ല നമ്മുടെ പ്രയാണം.അല്ലാഹുവിന്റെ പ്രീതി മാത്രമാണ്‌ നമ്മുടെ അര്‍‌ഥന.

പരിമിതമായ സമയത്തിനുള്ളില്‍ അതി വിപുലമായ വിജയകരമായ അതിലുപരി തിരുനെല്ലൂരിന്റെ ചരിത്രത്താളുകളില്‍ തുന്നിച്ചേര്‍‌ക്കാതിരിക്കാനാകാത്ത ഒരു മുഹൂര്‍‌ത്തത്തിലേയ്‌ക്ക്‌ നയിക്കപ്പെട്ട സാഹചര്യം തികച്ചും യാദൃശ്ചികം.ഈ പ്രവര്‍‌ത്തനത്തില്‍ സഹായിച്ചും സഹകരിച്ചും ആത്മാര്‍‌ഥമായി രം‌ഗത്തിറങ്ങിയവരെ അനുമോദിക്കാന്‍ വാക്കുകളില്ല.നന്മ തിരുനെല്ലൂരിന്റെ പ്രഥമ ചുവടുവെപ്പില്‍ കാലിടറാതെ കൂടെ നിന്നവര്‍‌ക്കും കര്‍‌മ്മ നിരതരായവര്‍‌ക്കും...
നന്ദി,നന്ദി,നന്ദി....നമ്മുടെ പ്രവര്‍‌ത്തനങ്ങളുടെ പ്രതിഫലനങ്ങള്‍ ഈ ലോകത്തും പ്രതിഫലം പരലോകത്തും നല്‍‌കി അനുഗ്രഹിക്കുമാറാകട്ടെ.......
ഷിഹാബ്‌ ഇബ്രാഹീം
നന്മ തിരുനെല്ലൂര്‍ കണ്‍‌വീനര്‍