തിരുനെല്ലൂര്‍:കടവത്ത് താമസിക്കുന്ന ദായിത്ത മരണപ്പെട്ടിരിക്കുന്നു.തിരുനെല്ലൂര്‍ മഹല്ലില്‍ എല്ലാവരുടെയും വിശിഷ്യാ കാരണവന്മാരുടെ സ്‌നേഹാദരവിന്ന് പാത്രമായ ദായിത്ത വാർധക്യ സഹജമായ പ്രയാസത്താല്‍ കിടപ്പിലായിരുന്നു.ഇന്ന് ഉച്ചയോടടുത്ത സമയം അവര്‍ അല്ലാഹുവിലേയ്‌ക്ക് യാത്രയായി.അവരുടെ പാരത്രിക ജിവിതം സൗഭാഗ്യപൂര്‍ണ്ണമാക്കി കൊടുക്കുമാറാകട്ടെ.നാളെ അവരേയും നാം ഏവരേയും അവന്റെ സ്വര്‍ഗീയാരാമത്തില്‍ ഒരുമിച്ചു കൂട്ടുവാന്‍ നാഥന്‍ കനിഞ്ഞരുളുമാറാകട്ടെ.ഖബറടക്കം വൈകീട്ട് തിരുനെല്ലൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും.പ്രായം ചെന്ന മഹതിയുടെ വേർപാടിൽ ഖത്തർ മഹല്ല് അസോസിയേഷൻ തിരുനെല്ലൂർ ഖേദം രേഖപ്പെടുത്തി.