നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 23 May 2018

നഫീസ ഹമീദ്‌ നിര്യാതയായി

ദോഹ:പരേതനായ കൊട്ടിന്റെ കായില്‍ ഹമീദ്‌ സാഹിബിന്റെ ഭാര്യ നഫീസ (80 വയസ്സ്‌) നിര്യാതയായി.വാര്‍‌ദ്ധക്യ സഹജമായ പ്രയാസത്താല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഈയിടെ ശാരീരികാസ്വസ്ഥ്യം കാരണം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ചൊവ്വാഴ്‌ച രാത്രി ഇന്ത്യന്‍ സമയം പതിനൊന്ന്‌ മണിക്ക്‌ അന്ത്യ ശ്വാസം വലിച്ചു.ഖബറടക്കം നാളെ 23.05.2018 ന്‌ ബുധനാഴ്‌ച മധ്യാഹ്നത്തിനു മുമ്പ്‌ തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍സ്ഥാനില്‍ നടക്കും.

പരേതയുടെ മക്കളാണ്‌ ദോഹയിലെ പ്രസിദ്ധ എക്‌ചേഞ്ചുകളായ ഇസ്‌ലാമിക് എക്‌ചേഞ്ചിന്റെയും സിറ്റി എക്‌ചേഞ്ചിന്റെയും തലവന്മാരായ യൂസഫ്‌ ഹമീദും ഷറഫു ഹമീദും.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ,മുഹമ്മദന്‍‌സ്‌ ഖത്തര്‍,നന്മ തിരുനെല്ലൂര്‍,ഉദയം പഠന വേദി തുടങ്ങിയ പ്രവാസി സം‌ഘങ്ങളും സം‌ഘടനകളും അനുശോചനം രേഖപ്പെടുത്തി.

ആണ്‍‌മക്കള്‍:-മക്കള്‍  യൂസഫ്‌ ഹമീദ്‌ (ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ സീനിയര്‍ അം‌ഗം),ഷറഫു ഹമീദ്‌ (ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡണ്ട്‌) ,സുബൈര്‍ ഹമീദ്‌ (ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ അം‌ഗം). പെണ്‍ മക്കള്‍ :-ഖൈറു,റാബിയ,ജമീല.മരുമക്കള്‍:-താഹിറ യൂസഫ്‌,സോണി ഷറഫു,ഷമി സുബൈര്‍.

ഖവബറടക്കത്തിനു ശേഷം നൂറുല്‍ ഹിദായ മദ്രസ്സയില്‍ അനുശോചനയോഗവും പ്രാര്‍‌ഥനയും ഉണ്ടാകുമെന്ന്‌ തിരുനെല്ലൂര്‍ മഹല്ല്‌ പ്രസിഡന്റ്‌ അബു കാട്ടില്‍ അറിയിച്ചു.

ഖത്തറില്‍ പരേതക്ക്‌ വേണ്ടിയുള്ള മയ്യിത്ത് നമസ്‌കാരം ദോഹയിലെ ബിസ്‌മില്ല പള്ളിയില്‍  മെയ്‌ 25 വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്തരം നടക്കുമെന്ന്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ വൃത്തങ്ങള്‍ അറിയിച്ചു.പ്രാര്‍‌ഥനയില്‍ പ്രിയപ്പെട്ടവരുടെ പങ്കാളിത്തം ഉണ്ടാകണമെന്ന്‌ മക്കള്‍ അഭ്യര്‍‌ഥിച്ചു.