തിരുനെല്ലൂര്‍:പ്രളയം വിതച്ച ദുരന്ത ഭൂമികയിലെ ഭീതിതമായ രാപകലുകളിലെ ആശങ്കാ ജനകമായ മുഹൂര്‍ത്തങ്ങളില്‍ മാനുഷികതയുടെ സുഗന്ധം പടര്‍ത്തിയ നന്മയുടെ തീരങ്ങളെ കുറിച്ച് സഹൃദയര്‍ വാചാലമായി.തിരുനെല്ലൂര്‍ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും ദുരന്ത നിവാരണത്തിന് മുന്നിട്ടിറങ്ങിയവരുടെ ബഹുമാനാര്‍ഥം തിരുനെല്ലൂരിന്റെ നന്മ ഒരുക്കിയ പ്രത്യേക സംഗമം സഹൃദയരുടെ സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും അനുഗ്രഹീതമായി.
മനുഷ്യരെല്ലാവരും ഒറ്റപ്പെട്ട തുരുത്തുകളില്‍ കുടുങ്ങി ഭയാനകമായ ഒരു ദുരന്തത്തിലേയ്‌ക്ക് വഴിമാറി ഒഴുകിക്കൊണ്ടിരിക്കേ ഒരു പ്രളയം മനുഷ്യരെ രക്ഷപ്പെടുത്തി എന്നതത്രെ യാഥാര്‍ഥ്യം.ഒരു പൂവും പൂക്കാതെ ഒരു വസന്തവും വര്‍ണ്ണ രാജികള്‍ തീര്‍ക്കാതെയും ഈ ദുരന്ത ദുര്‍ഗന്ധ ഭൂമി പോലും ഏറെ സുഗന്ധമയം.പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.മനുഷ്യ ബന്ധങ്ങളില്‍ പോലും ഉയര്‍ത്തപ്പെട്ട വന്‍മതിലുകളും ഈ മഹാ പ്രളയത്തില്‍ ഒഴികിപ്പോയി.തകര്‍ന്നടിഞ്ഞ മതിലുകള്‍ പുതുക്കി പണിയുമ്പോഴും മനസ്സുകളില്‍ തകര്‍ന്നു തരിപ്പണമായ മതിലുകളെ വീണ്ടും പടുത്തുയര്‍ത്താതിരിക്കാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ പ്രത്യക്ഷത്തില്‍ പ്രകടമായ ഈ ദുരന്തവും ഒരു സൗഭാഗ്യമായി പരിണമിക്കും.സദസ്സില്‍ വിശദീകരിക്കപ്പെട്ടു.
പ്രാദേശിക ഗ്രാമ പഞ്ചായത്ത് തലത്തില്‍ പോലും സേവന പാതയുടെ നന്മയില്‍ പ്രചോതിരായ തിരുനെല്ലൂര്‍ സംഘം പരമാര്‍ശിക്കപ്പെട്ടതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ എ.കെ പ്രഭാഷണത്തില്‍ പങ്കുവെച്ചു.അയല്‍ ഗ്രാമത്തിന് വേണ്ടി തുറക്കപ്പെട്ട പുവ്വത്തൂര്‍ ദുരിതാശ്വാസ ക്യാമ്പിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ പൂര്‍ണ്ണ സഹകരണം പ്രഖ്യാപിച്ച് രംഗത്തെത്തിയ തിരുനെല്ലൂരിന്റെ സുമനസ്സുകളുടെ അവസരോചിതമായ സാന്ത്വന സ്‌പര്‍ശവും, സന്നദ്ധ സേവന തല്‍പരതയും ആത്മാര്‍പ്പണവും സമന്വയിച്ച നാടിന്റെ യുവ നിരയും അവരെ നയിച്ച നേതൃപാഠവവും പ്രശംസിക്കപ്പെട്ടു.
പ്രളയത്തിന്റെ നാള്‍വഴികളും സന്നദ്ധ സേവന സംഘമായി ഒരു ഗ്രാമം മുഴുവന്‍ ഉണര്‍ന്നെഴുന്നേറ്റതിനെ കുറിച്ചും വിശദീകരിക്കപ്പെട്ടു.
ഹുസൈൻ എ.കെ,അസീസ് മഞ്ഞിയിൽ,അബു കാട്ടിൽ,ഷരീഫ് ചിറക്കൽ,ബിജു പണിക്കർ,സുബിദാസ് എളവളളി,അഫ്‌സല്‍ ഇബ്രാഹിം,കബീർ മുഹമ്മദ്,സൈനുദ്ദീൻ ഖുറൈശി,ഉസ്‌മാന്‍ പി.ബി എന്നിവര്‍ സംസാരിച്ചു.
എം.വി.അഹമ്മദ് (മോനുക്ക) ,ഉമ്മർ കാട്ടിൽ,ഇസ്‌മാഈല്‍ ബാവ,ഷംസുദ്ധീൻ പി.എം,അബ്‌ദുല്‍ ജലീൽ വി.എസ്,ഹുസൈൻ ഹാജി,റഷീദ് മതിലകത്ത് തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി.
എം.വി.അഹമ്മദ് (മോനുക്ക) ,ഉമ്മർ കാട്ടിൽ,ഇസ്‌മാഈല്‍ ബാവ,ഷംസുദ്ധീൻ പി.എം,അബ്‌ദുല്‍ ജലീൽ വി.എസ്,ഹുസൈൻ ഹാജി,റഷീദ് മതിലകത്ത് തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി.
തിരുനെല്ലൂരിലേയും പരിസര ഗ്രാമങ്ങളിലേയും പ്രളയ ബാധിതർക്ക് പലവ്യഞ്ജനങ്ങളടങ്ങിയ ഭക്ഷണ കിറ്റ് സപ്‌തംബര്‍ ഒന്നിനു വിതരണം ചെയ്യുമെന്ന് കോഡിനേറ്റര്‍ അറിയിച്ചു.
ഷിഹാബ് എം.ഐ സ്വാഗതം ആശംസിച്ചു.ഹാരിസ് ആർ.കെ നന്ദി പ്രകാശിപ്പിച്ചു.
നൂറിലേറെ പേര്‍ പങ്കെടുത്ത സംഗമത്തില്‍ എല്ലാവര്‍ക്കും ഭക്ഷണവും ഒരുക്കിയിരുന്നു.തങ്ങളില്‍ അര്‍പ്പിതമായ നിയോഗം കൃത്യമായി നിര്‍വഹിക്കാനായതിന്റെ കൃതാര്‍ഥതയോടെ സംഗമം സമാപിച്ചു.
ഷിഹാബ് എം.ഐ സ്വാഗതം ആശംസിച്ചു.ഹാരിസ് ആർ.കെ നന്ദി പ്രകാശിപ്പിച്ചു.
നൂറിലേറെ പേര്‍ പങ്കെടുത്ത സംഗമത്തില്‍ എല്ലാവര്‍ക്കും ഭക്ഷണവും ഒരുക്കിയിരുന്നു.തങ്ങളില്‍ അര്‍പ്പിതമായ നിയോഗം കൃത്യമായി നിര്‍വഹിക്കാനായതിന്റെ കൃതാര്‍ഥതയോടെ സംഗമം സമാപിച്ചു.