തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍ എല്ലാ അര്‍ഥത്തിലും നന്മയുടെ വാഹകരാകാന്‍ പ്രതിജ്ഞാ ബദ്ധരാകണം.പ്രവര്‍ത്തികളിലും പ്രചരണത്തിലും പ്രസാരണത്തിലും നന്മ എന്ന മുദ്രയെ അന്വര്‍ഥമാക്കാന്‍ തിരുനെല്ലൂരിലെ ഈ സംഘത്തിന് സാധിക്കണം. എങ്കില്‍ ഈ കൂട്ടായ്‌മയുടെ എല്ലാ പ്രയത്നങ്ങളും സാര്‍ഥകമാകും. നന്മ തിരുനെല്ലൂരിന്റെ ദ്വി വര്‍ഷ കര്‍മ്മ രേഖയുടെ പ്രകാശനച്ചടങ്ങില്‍ അഹ്വാനം ചെയ്യപ്പെട്ടു. വര്‍ണ്ണക്കടലാസിലെ മുദ്രണം എന്നതിലുപരി ജന ഹൃദയങ്ങളില്‍ പതിപ്പിക്കാന്‍ കഴിയുന്നതിലൂടെയാണ് ഏതു ജനക്ഷേമ പദ്ധതിയുടെയും അക്ഷരാര്‍ഥത്തിലുള്ള സാക്ഷാല്‍കാരം.
മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന്‍,വി.കെ ഖാസിം ഹാജിക്ക് നന്മ തിരുനെല്ലുരിന്റെ ദ്വിവര്‍ഷ കര്‍മ്മ രേഖയുടെ കോപി നല്‍കിക്കൊണ്ട് പ്രകാശനം ചെയ്‌തു.തിരുനെല്ലൂര്‍ മഹല്ല് വൈസ് പ്രസിഡന്റ് ആര്‍.കെ ഹമിദ്,അസീസ് മഞ്ഞിയിലിന് കോപി നല്‍കി കൊണ്ട് ദോഹയില്‍ ഗള്‍ഫ് പ്രകാശനവും നടത്തി.

കര്‍മ്മ രേഖയിലെ അഞ്ചിന പരിപാടികളോരോന്നും വിലയിരുത്തപ്പെട്ടു.ക്രമ പ്രവര്‍ദ്ധമായി നടപ്പാക്കാന്‍ നിര്‍ദേശിക്കപ്പെട്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നന്മ പ്രോഗ്രാം ചെയർമാൻ റഹ്‌മാന്‍ തിരുനെല്ലൂര്‍ ഹ്രസ്വമായി വിശദീകരിച്ചു.
ഇണയും തുണയും,താങ്ങും തണലും,വിദ്യാര്‍ഥി മിത്രം,ആരോഗ്യ ഗ്രാമം,റമദാന്‍ റിലീഫ് തുടങ്ങിയ ഓരോ വിഷയവും പ്രത്യേകം പ്രത്യേകം എടുത്തുദ്ധരിക്കുകയും പ്രാധാന്യങ്ങള്‍ അടിവരയിടുകയും ചെയ്‌തു.
മഹല്ല് സെക്രട്ടറി പി.എം സുബൈർ, മഹല്ല് ട്രഷറർ എന്‍.കെ മുഹമ്മദാലി ഹാജി,മഹല്ല് വൈസ് പ്രസിഡണ്ട് ഖാദർമോൻ ഹാജി, വാർഡ് മെമ്പർ ശരീഫ് ചിറക്കൽ, ഖത്തർ കെ.എം.സി.സി തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം അബുബക്കർ സിദ്ധീഖ് എന്നിവർക്ക് നന്മ അഞ്ചിന പരിപാടിയുടെ കോപികള്‍ കൈമാറി.ചടങ്ങില്‍ നന്മ തിരുനെല്ലൂര്‍ ചെയര്‍മാന്‍മാരായ റഹ്മാൻ തിരുനെല്ലൂർ, ഇസ്മായിൽ ബാവ, കോർഡിനേറ്റർ റഷീദ് മതിലകത്ത്, നന്മ രക്ഷാധികാരി ഹുസൈൻ ഹാജി, കൺവീനർ ഷംസുദ്ധീൻ പുതിയപുര,ജോ.കൺവീനർ നജ്മൽ നാസർ, മെമ്പർമാരായ നാസർ വി.എസ്, ഉസ്മാൻ പി.ബി എന്നിവര്‍ പങ്കെടുത്തു.

ദോഹയില്‍ നടന്ന ഗള്‍ഫ് പ്രകാശന ചടങ്ങില്‍, മഹല്ല് വൈസ് പ്രസിഡന്റ് ആര്‍.കെ ഹമീദ്,നന്മ രക്ഷാധികാരി അസീസ് മഞ്ഞിയില്‍,നന്മ ജനറല്‍ കണ്‍വീനര്‍ ഷിഹാബ് എം.ഐ, നന്മ വൈസ് ചെയര്‍മാന്‍ അബ്‌ദുല്‍ ജലീല്‍ വി.എസ്,കോഡിനേറ്റര്‍ ഹാരിസ് ആര്‍.കെ,ട്രഷറര്‍ മുസ്‌തഫ ആര്‍.കെ,കണ്‍വീനര്‍ ഖമറുദ്ധീന്‍ കടയില്‍,ഷിഹാബ് ആര്‍.കെ,കബീര്‍ എന്‍.വി,നസീര്‍ എം.എം,ഹംസക്കുട്ടി ആര്‍.വി എന്നിവര്‍ പങ്കെടുത്തു.