തിരുനെല്ലൂര്‍:എ.എം.എല്‍.പി സ്‌കൂള്‍ എഴുപത്തിയെട്ടാം വാര്‍ഷികവും അധ്യാപക രക്ഷകര്‍തൃ ദിനവും സമുചിതമായി ആഘോഷിക്കുന്നതായി സ്‌കൂള്‍ വൃത്തങ്ങള്‍ അറിയിച്ചു.2019 മാര്‍ച്ച് 30 വൈകീട്ട് 4 മണിമുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കും.മണലൂര്‍ നിയോജക മണ്ഡലത്തിന്റെ ജന പ്രതിനിധി ശ്രീ.മുരളി പെരുനെല്ലി ആഘോഷ പരിപാടികളുടെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിക്കും.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.കെ ഹുസൈന്‍ അധ്യക്ഷത വഹിക്കും.റവ.ഫാദര്‍ ഡേവീഡ് ചിറമ്മലിന്റെ ആദരണീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാകുന്ന സംഗമത്തില്‍ മുല്ലശ്ശേരി എ.ഇ.ഒ ശ്രീമതി ബി.എ ബീന മുഖ്യ അതിഥിയായിരിയ്‌ക്കും.
അബു കാട്ടില്‍ (സ്‌കൂള്‍ മാനേജര്‍) ശ്രീമതി ആനി പോള്‍ (പ്രധാനാധ്യാപിക),ശ്രീമതി.ആബിദ ആര്‍.എ,(സ്‌റ്റാഫ് പ്രതിനിധി),ഉമ്മര്‍ കാട്ടില്‍ (യു.എ.ഇ മാറ്റ് പ്രതിനിധി),ഷരീഫ് ചിറക്കല്‍ (വാര്‍ഡ് മെമ്പര്‍),സൈനുദ്ദീന്‍ ഖുറൈഷി (വികസന സമിതി ചെയര്‍മാന്‍),അസ്‌ഗറലി തങ്ങള്‍ (ഒ.എസ്.എ പ്രസിഡന്റ്), റഹ്‌മാന്‍ തിരുനെല്ലൂര്‍ (സാഹിത്യകാരന്‍)റഷീദ് ഹുസൈന്‍ (ഒ.എസ്.എ സെക്രട്ടറി),ഹാരിസ് അബ്ബാസ് (ഖത്തര്‍ മാറ്റ് പ്രതിനിധി),മുഹമ്മദ് തൗഫീഖ് (മുഹമ്മദന്‍സ് ഖത്തര്‍ പ്രതിനിധി),അഫ്‌സല്‍ ഇബ്രാഹീം (യു.എ.ഇ തിരുനെല്ലൂര്‍ കൂട്ടായ്‌മ),ഫിറോസ് വലിയകത്ത് (കെ.എം.സി.സി തിരുനെല്ലൂര്‍ പ്രതിനിധി),താജുദ്ദീന്‍ എന്‍.വി (പ്രസിഡന്റ് മുഹമ്മദന്‍സ് തിരുനെല്ലൂര്‍) അന്‍ഷാദ് വി.എം (പി.ടി.എ പ്രസിഡന്റ്) തുടങ്ങിയവര്‍ വേദിയെ ധന്യമാക്കും.
സംഗമത്തില്‍ വിദ്യാര്‍ഥികളുടേയും പൂര്‍വ്വ വിദ്യാര്‍ഥികളുടേയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്ടാകും.കൂടാതെ സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ സൈനുദ്ദീന്‍ ഖുറൈഷിയുടെ 'ഞാന്‍ പ്രവാസിയുടെ മകന്‍' എന്ന ചെറു കഥയെ ആസ്‌പദപ്പെടുത്തി സിനിമാ സംവിധായകന്‍ അക്കു അക്‌ബര്‍ സംവിധാനം ചെയ്‌ത 'കടലാഴം' എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും ഉണ്ടാകും.
ദിതിരുനെല്ലൂര്‍
ദിതിരുനെല്ലൂര്‍