നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 3 May 2019

റമദാന്‍ നന്മകളാല്‍ സമ്പന്നമാകട്ടെ

തിരുനെല്ലുര്‍:വരാനിരിക്കുന്ന റമദാന്‍ രാപകലുകള്‍ നന്മകളാല്‍ സമ്പന്നമാക്കാന്‍ ഓര്‍‌മ്മിപ്പിച്ചു കൊണ്ട്‌ നന്മ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സം‌ഗമം ധന്യമായി.ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍‌ന്ന സം‌ഗമത്തില്‍ റമദാന്‍ നാളുകളിലെ പ്രവര്‍‌ത്തന അജണ്ടകള്‍  ഓരോന്നായി ക്രമീകരിക്കപ്പെട്ടു.

കണ്‍‌വീനര്‍ ഷം‌സുദ്ധീന്‍ പുതിയ പുരയിലിന്റെ വസതിയില്‍ മെ്‌യ്‌ രണ്ടിന്‌ വൈകീട്ട്‌ ചേര്‍‌ന്ന യോഗത്തില്‍ അം‌ഗീകരിക്കപ്പെട്ട തിരുമാനങ്ങള്‍ വാര്‍‌ത്താ കുറിപ്പില്‍ വിശദീകരിക്കപ്പെട്ടു.

മെയ്‌ അഞ്ചിന്‌ വിശിഷ്‌ട വ്യക്തിത്വങ്ങളുടേയും പ്രത്യേകം ക്ഷണിക്കപ്പെടുന്നവരുടേയും സാന്നിധ്യത്തില്‍ 'ഹദിയ റമദാന്‍'  വിതരണോദ്‌ഘാടനം  മഹല്ല്‌ ഖത്വീബ്‌ ബഹു അബ്‌ദുല്ല അഷ്‌റഫി  നിര്‍‌വഹിക്കും. റമദാന്‍ സന്ദേശം,സമയ വിവര പട്ടിക ഈത്തപ്പഴം എന്നിവ അടങ്ങിയ 'ഹദിയ റമദാന്‍' വിശാല മഹല്ല്‌ തിരുനെല്ലൂരിലെ എല്ലാ വീടുകളിലും നന്മയുടെ വാഹകര്‍ എത്തിക്കും.ഉദ്‌ഘാടന ചടങ്ങില്‍ നന്മ ഭാരവാഹികളും പ്രവര്‍‌ത്തകരും കൂടാതെ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വാര്‍‌ഡ്‌ അം‌ഗം ഷരീഫ്‌ ചിറക്കല്‍,വി.കെ ഖാസ്സിം,അബൂബക്കര്‍ മാസ്റ്റര്‍,ഹാജി കുഞ്ഞുമോന്‍ വടക്കന്റെ കായില്‍ തുടങ്ങിയ മഹല്ലിലെ ആദരണീയ വ്യക്തിത്വങ്ങളും സന്നിഹിതരാകും.

മസ്‌ജിദുകള്‍ കേന്ദ്രീകരിച്ചുള്ള ഇഫ്‌ത്വാറുകള്‍ റമദാന്‍ 11 ന്‌ സം‌ഘടിപ്പിക്കും.പ്രസ്‌തുത പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സുഖമമായ പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ പ്രത്യേകം അം‌ഗങ്ങളെ ചുമതലപ്പെടുത്തി.ആതുരാലയങ്ങള്‍ കേന്ദ്രികരിച്ചുള്ള ഇഫ്‌ത്വാറും,ജില്ലാ അര്‍‌ഭുത ചികിത്സാ വിഭാഗത്തില്‍ ഒരുക്കുന്ന ഇഫ്‌ത്വാറുകളും അനുയോജ്യമായ സമയവും സന്ദര്‍‌ഭവും അനുസരിച്ച്‌ നടത്താനും തീരുമാനിച്ചു.

വളര്‍‌ന്നു വരുന്ന പുതിയ തലമുറയെ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നന്മ തിരുനെല്ലൂര്‍ യൂത്ത്‌ വിങ് പ്രാബല്യത്തില്‍ വന്നു.സ‌അദ്‌ തറയിലിന്റെ നേതൃത്വത്തില്‍ പതിഞ്ചം‌ഗ പ്രവര്‍‌ത്തക സമിതിക്ക്‌ രൂപം കൊടുത്തു.അബ്‌ദുല്‍ വഹാബ്‌ (വൈസ്‌ പ്രസിഡന്റ്‌) ആസിഫ്‌ കരീം (സെക്രട്ടറി) മുഹ്‌സിന്‍ മുസ്‌തഫ (ട്രഷറര്‍)ഫസീഹ്‌ പി.ബി (ജോ.സെക്രട്ടറി) എന്നിവരാണ്‌ ഭാരവാഹികള്‍.

ജസീം ജബ്ബാർ,സാദിഖ് സമദ്,യൂസഫ് ഹനീഫ,റാഷി എ.ആര്‍,അദ്‌‌നാന്‍, ആദിൽ വി.ആര്‍, മുസമ്മിൽ മുസ്‌തഫ,റാഷി കെ.എസ്‌,നിസാർ,ഷമീം മജീദ് തുടങ്ങിയവരാണ്‌ യൂത്ത്‌ വിങിലെ പ്രവര്‍‌ത്തക സമിതി അം‌ഗങ്ങള്‍.യൂത്ത്‌ വിങ് നേതൃത്വത്തിലെ മൂന്നു പേരെ നന്മ തിരുനെല്ലൂര്‍ കാബിനറ്റ്‌ ഗ്രൂപ്പില്‍ ഉള്‍‌പ്പെടുത്തണമെന്ന ശിപാര്‍‌ശ അം‌ഗീകരിക്കപ്പെട്ടു.

റഹ്‌മാന്‍ തിരുനെല്ലൂര്‍ ഉമര്‍ തെക്കെയില്‍ തുടങ്ങിയ സീനിയര്‍ നേതൃത്വങ്ങള്‍,പുതുതായി രൂപീകരിക്കപ്പെട്ട യൂത്ത് വിങിനെ പ്രത്യേകം അഭിനന്ദിക്കുകയും ഉപദേശ നിര്‍‌ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു. അം‌ഗങ്ങളുടെ സജീവ സാന്നിധ്യം കൊണ്ട്‌ പ്രവര്‍‌ത്തക സം‌ഗമം സമ്പന്നമായി.