നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 7 May 2019

വിജയികള്‍‌ക്ക്‌ അഭിനന്ദനങ്ങള്‍

തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ വിശാല മഹല്ല്‌ പരിധിയില്‍ നിന്നും തിളക്കമാര്‍‌ന്ന വിധം പത്താം തരം വിജയിച്ചവരുടെ വിവരങ്ങള്‍ ആഹ്‌ളാദ ദായകമാണ്‌.എല്ലാ വിഷയങ്ങളിലും ഉന്നത വിജയ ശതമാനം കരസ്ഥമാക്കിയ നന്മ തിരുനെല്ലുര്‍ രക്ഷാധികരി ഹുസൈന്‍ എ.കെയുടെ പുത്രന്‍ നസീഹ്‌ ഹുസൈന്‍,റഷീദ്‌ മൂക്കലെയുടെ മകള്‍ ആശിഖ റഷീദ്‌ എന്നീ സമര്‍‌ഥരായ മക്കള്‍ ഗ്രാമത്തിന്റെ അഭിമാന താരങ്ങളാണ്‌.

നന്മ തിരുനെല്ലൂരിന്റെ രക്ഷാധികാരി ഹുസൈന്‍ ഹാജിയുടെ മകള്‍ ഫാത്വിമ,ജനറല്‍ കണ്‍‌വീനര്‍ ശിഹാബ്‌ എം.ഐ യുടെ മകള്‍ റൈഹാന  ഷിറിന്‍,നന്മ പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളുടെ മക്കള്‍ നസിറിൻ നാസര്‍,തഹ്‌സിന അഷ്‌റഫ്‌,സുഹാന താജുദ്ദീൻ കാദർ,നഹ്‌ല ഷിയാസ് അബൂബക്കര്‍ തിരുനെല്ലൂര്‍ മഹല്ല്‌ വൈസ്‌ പ്രസിഡന്റ്‌ കബീര്‍ ആര്‍.വിയുടെ മകള്‍ അസ്‌മ ഷറിന്‍, തിരുനെല്ലൂര്‍ മഹല്ല്‌ വൈസ്‌ പ്രസിഡന്റ്‌ ഹമീദ്‌ ആര്‍.കെയുടെ പേരമകന്‍ മുസമ്മില്‍ ഷാഹുല്‍ ഹമീദ്‌,നന്മ യൂത്ത് വിംഗ് പ്രസിഡണ്ട് സഅദ് തറയിലിൻറെ സഹോദരി ഷെജീന സമദ്, ജന്ന തസ്‌‌നീം മുസ്‌‌തഫ,ഫഹീമ സിദ്ദീഖ്‌,മുർശിദ ജമാൽ തുടങ്ങിയവര്‍ ഗ്രാമത്തിന്‌ പൊന്‍ തൂവല്‍ തുന്നിച്ചേര്‍‌ത്തവരില്‍ ഉണ്ട്‌.

ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍‌ഥി വിദ്യാര്‍‌ഥിനികള്‍‌ക്കും നന്മ തിരുനെല്ലൂര്‍ അഭിനന്ദങ്ങളും ആശം‌സകളും രേഖപ്പെടുത്തുന്നതായി നന്മ തിരുനെല്ലൂര്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.