തിരുനെല്ലൂര്‍:പരിശുദ്ധ റമദാന്‍ മാസത്തിലെ അനുഗ്രഹങ്ങളുടെ വിവരണാതീതമായ രാപകലുകള്‍ പാഴാക്കാതെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുടെ അതി ജാഗ്രതയില്‍ നന്മ തിരുനെല്ലൂര്‍ പ്രവര്‍ത്തന നിരതരാണ്.റമദാന്‍ പ്രാരംഭത്തില്‍ തുടങ്ങി വെച്ച സംരംഭങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.
നന്മ തിരുനെല്ലൂര്‍ പരിശുദ്ധ റമദാനില്‍ സംഘടിപ്പിച്ചു വരുന്ന വിശേഷാല്‍ സാന്ത്വന പരിപാടികളുടെ ഭാഗമായുള്ള ഇഫ്‌ത്വാര്‍ സംഗമം ജില്ലാ ആസ്ഥാനത്തെ സാന്ത്വനം മഹല്ല് പള്ളിയിലും മെഡിക്കല്‍ കോളേജിലും റമദാന്‍ 26, മെയ് 31 വെള്ളിയാഴ്‌ച നടക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു.രണ്ടിടങ്ങളിലുമായി ആയിരത്തോളം സാഇമീങ്ങള്‍ ഇഫ്‌ത്വാര്‍ വിരുന്നില്‍ ഉണ്ടാകും.സംഗമത്തില്‍ പണ്ഡിതന്മാരും പൗര പ്രമുഖരും പങ്കെടുക്കും.ഇഫ്‌ത്വാറുമായ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുരോഗമിച്ചു വരുന്നതായി നന്മ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.