നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 20 September 2019

മുഹമ്മദന്‍‌സിന്റെ ജനറല്‍ ബോഡി

ദോഹ:ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസികളുടെ കലാകായിക വിഭാഗമായ മുഹമ്മദന്‍‌സ്‌ പിറന്നിട്ട്‌ നാലാണ്ടുകള്‍ തികഞ്ഞു. അഞ്ചാം വര്‍‌ഷത്തിലേയ്‌ക്ക്‌ കടന്നിരിയ്‌ക്കുന്നു.തിരുനെല്ലൂരിലെ നല്ലൊരു ശതമാനം യുവാക്കളെ കര്‍മ്മ സജ്ജരാക്കാനുള്ള ക്രിയാത്മകമായ ഉദ്യമമായി മുഹമ്മദന്‍‌സിന്റെ പ്രവര്‍‌ത്തന നൈരന്തര്യം മഹല്ലിനകത്തും പുറത്തും വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്.കളിയോടുള്ള കേവല ഭ്രമം എന്നതിലുപരി സാമൂഹ്യ പ്രതിബദ്ധത കാത്തു സൂക്ഷിച്ച്‌ മുന്നോട്ടു ഗമിക്കുന്നു എന്നതായിരിക്കാം ഈ കലാ കായിക വിഭാഗത്തിന്റെ സവിശേഷത.

ചുരുങ്ങിയ കാലം കൊണ്ട്‌ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ പ്രചുര പ്രചാരം സിദ്ധിച്ച ഒരു കായിക വിഭാഗമായി വളരാന്‍ മുഹമ്മദന്‍‌സ്‌ ഖത്തറിന്‌ സാധിച്ചിട്ടുണ്ട്‌.

മുഹമ്മദൻസ് ഖത്തറിന്റെ പുതിയ പ്രവര്‍‌ത്തന വര്‍‌ഷത്തിലേയ്‌ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി വിളിച്ചു ചേര്‍‌ക്കുന്ന ജനറല്‍ ബോഡി 2019 സപ്‌തംബര്‍ 26നു വ്യാഴാഴ്‌ച വൈകീട്ട്‌ 07.30 ന്‌ നീലിമ റസ്‌റ്റോറന്റില്‍ ചേരും.സഹൃദയരായ എല്ലാ സഹകാരികളും സഹചാരികളും സം‌ഗമത്തെ ധന്യമാക്കണമെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അഭ്യര്‍‌ഥിച്ചു.