തിരുനെല്ലൂര്‍:പഴയ കാല നന്മയുടെ പാദമുദ്രകളെ അനുധാവനം ചെയ്യും വിധം നന്മ തിരുനെല്ലുരിന്റെ യുവത ഉണര്‍ന്നു പ്രവര്‍ത്തിച്ചു.ഇതില്‍ അഭിമാനവും അതിലേറെ സന്തോഷവും പ്രകടിപ്പിച്ചു കൊണ്ടായിരുന്നു നന്മ പ്രവര്‍ത്തക സമിതിയുടെ ഇതര അജണ്ടകളിലേയ്‌ക്ക് കടന്നത്.
നമ്മുടെ നാടിനു വേണ്ടി വളരെയധികം ത്യാഗങ്ങൾ സഹിച്ച പൂര്‍വ്വകാല കാരണവന്മാര്‍ കിഴക്കേ പുരയില്‍ പരീത് സാഹിബ്, അധികാരി ഖാദർക്ക, മതിലകത്ത് മോനുക്ക തുടങ്ങിയ നന്മ മനസ്സുകളുടെ ഉടമകളുടെ പ്രവര്‍ത്തനങ്ങളും ആത്മാര്‍ഥമായ ഇടപെടലുകളും പരാമര്‍ശിച്ചു കൊണ്ടായിരുന്നു റഹ്‌മാന്‍ തിരുനെല്ലൂരിന്റെ സംസാരം.നന്മ പ്രോഗ്രം ചെയർമാൻ റഹ്മാൻ തിരുനെല്ലൂർ നന്മയുടെ പ്രവർത്തനങ്ങള്‍ സവിസ്‌തരം വിശദീകരിച്ചു.വിശിഷ്യാ നന്മ യൂത്ത് വിങ് പ്രവർത്തകരുടെ അവസരോചിതമായ പ്രവര്‍ത്തന ക്ഷമതയെ പ്രത്യേകം പ്രകീര്‍ത്തിച്ചു.നന്മയുടെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് പുറമെ വയനാട് യാത്രയിൽ പങ്കെടുത്തവരും യോഗത്തിൽ ക്ഷണിക്കപ്പെട്ടിരുന്നു.
നന്മ രക്ഷാധികാരി ആര്‍.കെ ഹമീദ് നന്മയുടെ പ്രാരംഭം മുതലുള്ള കാര്യങ്ങൾ ഒന്നൊന്നായി സദസ്സില്‍ പങ്കുവെച്ചു.ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങളും പൂര്‍വ്വ കാല കഥകളും അനുഭവങ്ങളും ഓര്‍ത്തെടുത്തു.
കൂടാതെ ഹുസൈൻ പരീദ്, ഉസ്മാൻ പി.ബി,അബ്‌ദു റഹ്‌മാന്‍ വി.കെ, മുഹമ്മദ്‌ക്ക തുടങ്ങിയവര്‍ വയനാട് യാത്രാനുഭവങ്ങൾ പങ്കുവെക്കുകയും നന്മയുടെ പ്രവർത്തനങ്ങളെ ശ്‌ളാഘിക്കുകയും ചെയ്‌തു.
ശുദ്ധ ജല വിതരണവും പ്രളയ ബാധിതര്‍ക്കായുള്ള സമാഹരണവും അനുബന്ധ സേവന കര്‍മ്മ പരിപാടികളുമായി ബന്ധപ്പെട്ട കണക്കുകളും സമിതിയില്‍ അവതരിപ്പിക്കുകയും നിരൂപണ വിധേയമാക്കുകയും തുടര്‍ന്നു റിപ്പോര്‍ട്ടുകള്‍ സമിതിയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുകയും ചെയ്‌തു.
കവലയില്‍ വൈദ്യുതി ലൈനില്‍ ജോലി ചെയ്‌തു കൊണ്ടിരിക്കുമ്പോള്‍ സംഭവിച്ച അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ കഴിയുന്ന വൈദ്യുതി ബോഡില്‍ താല്‍കാലിക ജീവനക്കാരനായ നിസാമിന്റെ ചികിത്സയിലേയ്‌ക്ക് നന്മയുടെ വിഹിതം എത്തിച്ചു കൊടുക്കുവാന്‍ തീരുമാനിച്ചു.നന്മ യൂത്ത് വിങ് പ്രസിഡണ്ട് സഹദിന്റെ കൂട്ടുകാരനാണ് എളവള്ളിക്കാരനായ നിസാം.നാട്ടുകാരനായ മറ്റൊരു സഹോദരനു വേണ്ടി തുടര്‍ന്നു കൊണ്ടിരിക്കുന്ന സഹായ ധനം കൃത്യമായി ഘട്ടം ഘട്ടമായി തുടര്‍ന്നും നല്‍കാനും സമിതി അംഗീകാരം നല്‍കി.
ചെയര്‍മാന്‍ ഇസ്‌മാഈല്‍ ബാവയുടെ അധ്യക്ഷതയില്‍ നന്മ വൈസ് ചെയര്‍മാന്‍ അബ്‌ദുല്‍ ജലീല്‍ വി.എസ്സിന്റെ വസതിയില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട യോഗത്തില്‍ കണ്‍വീനര്‍ പി.എം ഷംസുദ്ദീന്‍ സ്വാഗതം ആശംസിച്ചു.
നന്മ കോ.ഓർഡിനേറ്റർ റഷീദ് മതിലകത്ത്, നന്മ ജോ.കൺവീനർ സനൂപ് റഫീഖ് തുടങ്ങിയവര്‍ നന്മ തിരുനെല്ലൂരിന്റെ യുവജന പ്രവർത്തനങ്ങളെ അടിവരയിട്ടു സംസാരിച്ചു.നന്മ വൈസ് ചെയർമാൻ നൗഷാദ് വി എം നന്ദി പ്രകാശിപ്പിച്ചു.
നന്മ ഒരുക്കിയ സ്വാദേറിയ സ്‌നേഹ വിരുന്നില്‍ സന്തോഷത്തോടെ പങ്കെടുത്തു കൊണ്ടായിരുന്നു എല്ലാവരും പിരിഞ്ഞത്.
-----------
നന്മ തിരുനെല്ലൂര്‍