തിരുനെല്ലൂര്‍:ഷിബ്‌ന മസൂദിന്റെ രചന 'കുളിര്‍ കാറ്റ്' ഗുരുവായൂര്‍ വ്യാപാരി മിത്രം ഓണ പതിപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
ഓര്‍മ്മയിലെന്റെ ഗ്രാമം എന്ന ഓണ്‍ലൈന്‍ സുവനീറില്‍ ഈ കവിത പ്രകാശിപ്പിച്ചതായിരുന്നു.കൂടാതെ അന്തര്‍ ദേശീയ ഉദയം വാട്ട്‌സാപ്പ് ഗ്രൂപ്പിലെ സാഹിത്യ ലോകത്തിലും പോസ്റ്റു ചെയ്‌തിരുന്നു.
ഗുരുവായൂര്‍ വ്യാപാരി വ്യവസായി യൂണിറ്റിന്റെ ഭാഗമായ വിശേഷ പതിപ്പിന്റെ പത്രാധിപര്‍ ഗുരുവായൂര്‍ വ്യാപാരി വ്യവസായി ജനറല്‍ സെക്രട്ടറി കൂടിയായ റഹ്‌മാന്‍ തിരുനെല്ലൂരാണ് ഈ രചന വിശേഷ പതിപ്പില്‍ ഉള്‍പെടുത്തിയത്.