തിരുനെല്ലൂര്‍:നന്മ :ഹദിയ റമദാൻ- 2020 ന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അർഹരിലേക്ക് എത്തിച്ചു കൊടുക്കാൻ വേണ്ടി ഉദ്ദേശിച്ചിട്ടുള്ള ഭക്ഷ്യ സാധനങ്ങളുടെ വിതരണം ഇന്നു നടന്നു.
നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതി പ്രസിഡന്റ് റഹ്‌മാന്‍ തിരുനെല്ലൂരിന്റെ നേതൃത്വത്തില്‍ സീനിയര്‍ അംഗങ്ങളും കോ-ഓഡിനേറ്ററുമാരുമായ ഷംസുദ്ധീൻ പുതിയപുര,ഇസ്‌മാഈല്‍ ബാവ, അബ്‌ദുല്‍ ജലീൽ വി.എസ്, മുസ്‌തഫ ആർ.കെ,ഹുസൈൻ ഹാജി,റഷീദ് മതിലകത്ത്,ആസിഫ് പാലപ്പറമ്പ്,ഉസ്‌മാന്‍ കടയിൽ,ഹനീഫ കെ.എം,നെസീർ മുഹമ്മദ്,നാസർ വി.എസ്,താജുദ്ദീൻ എൻ.വി,നൗഷാദ് ഇബ്രാഹിം,നൗഷാദ് അബ്ബാസ്,നൗഷാദ് ആർ.ഐ.(ഓപൽ)ഹംസകുട്ടി ആർ.വി,നാഷിദ് ഷംസുദ്ധീൻ,മജീദ് മതിലകത്ത് തുടങ്ങിയവര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തന നിരതരായി രംഗത്തുണ്ടായിരുന്നു.
കൂടാതെ യൂത്ത് വിംങ് വിഭാഗത്തില്‍ നിന്നും നജ്‌മല്‍ നാസർ,മുഹ്‌സിന്‍ മുസ്‌തഫ,സഅദ് തറയിൽ,സാദിഖ് തറയിൽ,നിസാർ നസീർ,യൂസഫ് ഹനീഫ,അബ്‌ദുല്‍ വഹാബ്,ബെൻസീർ ഷാജഹാൻ തുടങ്ങിയവരും :ഹദിയ റമദാൻ വിതരണത്തിൽ പങ്കാളിത്തം വഹിച്ചു.
തിരുനെല്ലൂരിലെ രണ്ട് കരകളിലും,മുള്ളന്തറയിലും,മുല്ലശ്ശേരി കുന്നത്തും ഒരേസമയം വിതരണം നടത്തിയതായി ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ പുതിയ പുര അറിയിച്ചു.