തൃശൂര്‍:നന്മ തിരുനെല്ലൂര്‍ പരിശുദ്ധ റമദാനില്‍ സംഘടിപ്പിച്ചു വരുന്ന വിശേഷാല്‍ സാന്ത്വന പരിപാടികളുടെ ഭാഗമായുള്ള ഇഫ്‌ത്വാര്‍ വിരുന്ന് ധന്യമായി.മെയ് 8 വെള്ളിയാഴ്‌ച ജില്ലാ ആസ്ഥാനത്തെ മെഡിക്കല്‍ കോളേജ് പരിസരത്ത് ഒരുക്കിയ കോവിഡ്‌കാല ഇഫ്‌ത്വാര്‍ വിരുന്ന് ശ്രദ്ധേയമായി.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നോമ്പുകാര്‍ക്ക് മുന്‍കൂട്ടി പാസുകള്‍ എത്തിച്ചിരുന്നതിനാല്‍ വിതരണം ഭംഗിയായി നിര്‍വഹിക്കപ്പെട്ടു.
സാഇമീങ്ങളും രോഗികളും ഗുണഭോക്താക്കളും ഇഫ്‌ത്വാര്‍ വിരുന്നില്‍ പങ്കെടുത്തു. ജില്ലാ എസ്.വൈ.എസ് സാന്ത്വനം പ്രതിനിധികളുടെയും പൗര പ്രമുഖരുടെയും സാമൂഹ്യ രാഷ്‌ട്രീയ സേവന രംഗത്തെ പ്രമുഖരുടെയും ആരോഗ്യ വിഭാഗത്തിലെയും നിയമപാലക വൃത്തത്തിലുള്ളവരുടെയും ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുടെയും പങ്കാളിത്തം ഇഫ്‌ത്വാര്‍ വിരുന്നിനെ ജനകീയമാക്കി.ഇഫ്‌ത്വാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് നന്മ തിരുനെല്ലൂരിന്റെ യുവ നിരയുടെ ക്രിയാത്മകമായ സഹകരണം മാതൃകാപരമായിരുന്നു.
പരിശുദ്ധ റമദാന്‍ മാസത്തിലെ അനുഗ്രഹങ്ങളുടെ വിവരണാതീതമായ രാപകലുകള്‍ പാഴാക്കാതെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുടെ അതി ജാഗ്രതയില്‍ നന്മ തിരുനെല്ലൂര്‍ പ്രവര്‍ത്തന നിരതരായിരുന്നു.കോവിഡ്‌കാല തുടക്കത്തിലും റമദാന്‍ പ്രാരംഭത്തില്‍ തുടങ്ങി വെച്ച സംരംഭങ്ങളില്‍ ഓരോന്നിലും പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യവും സഹകരണവും അഭിനന്ദനാര്‍ഹമത്രെ.നിര്‍ണ്ണിതമായ സൗകര്യങ്ങളിലിരുന്നു പോലും ആവശ്യമായ സമാഹരണങ്ങള്‍ വിജയിപ്പിക്കാന്‍ സാധിച്ചു എന്നതും ആത്മ സംതൃപ്‌തി നല്‍കുന്നു.വരും ദിവസങ്ങളില്‍ ഹദിയ റമദാന്‍ വിതരണം നടക്കുമെന്നും എല്ലാം സജ്ജമായിട്ടുണ്ടെന്നും ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ പി.എം അറിയിച്ചു.
നന്മ പ്രവാസി ഹെല്‍പ് ഡസ്‌ക് ഒരു നാടിനും പ്രദേശത്തിനു തന്നെ അഭിമാനകരാമാകും വിധമാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് വേണ്ടി,നന്മ ഹെല്‍പ് ഡസ്ക്ക് വളരെ ജാഗ്രതയോടെ മുന്നോട്ട് നീങ്ങുകയാണ്.എല്ലാ കണക്കു കൂട്ടലുകള്‍ക്കും അപ്പുറമാണ് ഓരോ ദിവസവും കാര്യങ്ങൾ നീങ്ങുന്നത് വേദനിക്കുന്നവർക്ക് കൈതാങ്ങായി വിളിപ്പുറത്ത് തന്നെ ഓടിയെത്തുകയാണ് നന്മയുടെ ഓരോ പ്രതിനിധിയും.നന്മയുടെ പ്രവിശ്യകള്‍ക്ക് അതിരുകളില്ല.നന്മ ഹെൽപ് ഡസ്‌കിനോടൊപ്പം സേവന സന്നദ്ധരായി,ഭക്ഷണവും മരുന്നും ഇതര സൗകര്യങ്ങളും ഒരുക്കുന്ന വിവിധ സംഘങ്ങളും സംഘടനകളും വ്യക്തികളും സജീവമായി തന്നെ രംഗത്തുണ്ട്.
നന്മ തിരുനെല്ലുരിന്റെ സാരഥി റഹ്‌മാന്‍ തിരുനെല്ലുരിന്റെ നേതൃത്വത്തില്‍, നന്മയുടെ പ്രതിനിധികള്‍ നേരത്തെ തന്നെ തൃശൂരിലെ ഇഫ്‌ത്വാര്‍ വേദിയില്‍ എത്തിയിരുന്നു.
റഹ്‌മാന്‍ തിരുനെല്ലൂര്‍,അബ്‌ദുല്‍ ജലീല്‍ വി.എസ്,ഇസ്‌മാഈല്‍ ബാവ, ഷംസുദ്ധീൻ പി.എം,ഹുസൈൻ ഹാജി കെ.വി,മുസ്‌തഫ ആര്‍.കെ,റഷീദ് മതിലകത്ത്,ഹനീഫ കെ.എം,നൗഷാദ് ഇബ്രാഹീം ആസിഫ് പാലപ്പറമ്പില്‍, ഉസ്‌മാന്‍ കടയില്‍,ഫൈസല്‍ കരീം,സൈദുമുഹമ്മദ് എം.ബി,നൗഷാദ് (ഓപ്പൽ),അക്ബർ പെരുവല്ലൂര്‍,നാഷിദ് ഷംസുദ്ധീൻ,ഹംസക്കുട്ടി ആര്‍.വി തുടങ്ങിയ നന്മ തിരുനെല്ലൂരിന്റെ സീനിയര്‍ ജൂനിയര്‍ നിരയുടെ സജീവ സാന്നിധ്യം നന്മയുടെ മഹാ ദൗത്യത്തെ പ്രശോഭിതമാക്കി.