കോറന്റെയിൻ കാലാവധി പൂർത്തിയാക്കിയവരുടെ വീടുകൾ, ജനങ്ങൾ കൂടിച്ചേരുന്ന ഇടങ്ങള്‍, ആരാധനാലയങ്ങൾ, മരണ വീടുകൾ തുടങ്ങിയവക്ക് പ്രത്യേക പരിഗണന നൽകുമെന്ന് നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.
നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി - ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും അത് പോലെ തന്നെ സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിന്റെയും ഭാഗമായി ആരോഗ്യ വകുപ്പിന്റെ പരിശീലനം കിട്ടിയ അടിയന്തിര സഹായ വിഭാഗത്തിലെ സന്നദ്ധ സേവകരായ വളണ്ടിയന്മാരുടെയും,കോ-ഓർഡിനേറ്റർമാരുടെയും മേൽനോട്ടത്തിലും ഉത്തരവാദിത്തത്തിലും വ്യക്തമയ സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട് മാത്രമാണ് നന്മയുടെ വളണ്ടിയർമാർ പ്രവർത്തിക്കുക.എന്നും വിശദീകരിക്കപ്പെട്ടു.
നാടിൻ്റെ ആരോഗ്യ സംരക്ഷണ വിഷയങ്ങളിൽ എന്നും മുൻപന്തിയിലുള്ള നന്മ സാംസ്ക്കാരിക സമിതി ഈ സേവനം കഴിയുന്നതും സൗജന്യമായി തിരുനെല്ലൂര്‍ ഗ്രാമവാസികൾക്ക് ലഭ്യമാക്കാനാണ് ആഗ്രഹിക്കുന്നത്.എന്ന് വ്യക്തമാക്കി.
ഈ മഹാരോഗം വ്യാപനം എത്രയും വേഗത്തിൽ ലോകത്ത് തുടച്ചു നീക്കപ്പെടാനുള്ള പ്രാര്‍ഥനയോടെയായിരുന്നു പത്രകുറിപ്പ് പങ്കുവെക്കപ്പെട്ടത്.
-----------
അടിയന്തിര സഹായങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന നമ്പര്‍:-
കോ - ഓഡിനേറ്റര്‍ ആസിഫ് പാലപ്പറമ്പില്‍:- 9961996380,തിരുനെല്ലൂര്‍ കിഴക്കേ കര:-നാസര്‍ മൊയ്തു:- 9539644851,നൗഷാദ് ഒപല്‍:- 9847040859,അബ്ദുല്‍ വഹാബ് :- 9497161940.പടിഞ്ഞാറെ കര:- ഫൈസല്‍ അബ്ദുല്‍ കരീം :- 7561868451,ഫായിസ് ഇബ്രാഹീം:- 7559924231,നൗഷാദ് പി.ഐ:- 9744738187.