തിരുനെല്ലൂര്‍:- ഹാജി അഹമ്മദ് പൊന്നേങ്കടത്ത് നിര്യാതനായി.സാമൂഹ്യ സാന്ത്വന സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സരസനായ കര്‍മ്മ യോഗി റബീഅ് - എന്ന വസന്തം പൂത്ത കാലത്ത് യാത്ര പറഞ്ഞിരിക്കുന്നു.തിരുനെല്ലൂര്‍ മഹല്ലിന്റെ മുന്‍ പ്രസിഡണ്ടായിരുന്നു.പല തവണകള്‍ അദ്ദേഹം തിരുനെല്ലൂര്‍ മഹല്ലിന്റെ പ്രസിഡണ്ട് പദം അലങ്കരിച്ചിട്ടുണ്ട്.മഹല്ലിലെ ഒട്ടേറെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ ഹാജിയുടെ സാരഥ്യത്തിലാണ് പ്രാരംഭം കുറിച്ചത്.നാട്ടുകാരുടെ ചിരകാല സ്വപ്‌നമായിരുന്ന പാര്‍പ്പിട സമുച്ചയം തുടക്കം കുറിച്ചതും നാടിന് സമര്‍പ്പിച്ചതും കെ.പി യുടെ നേതൃത്വത്തിലായിരുന്നു.വിവിധ ഘട്ടങ്ങളില്‍ ജുമാഅത്ത് പള്ളിയുടെ പരിഷ്‌കരണ പദ്ധതികളും കെ.പി ഹാജി യുടെ സാരഥ്യത്തില്‍ തന്നെ യായിരുന്നു പൂര്‍ത്തീകരിച്ചത്.
കുറച്ച് നാളായി രോഗ ശയ്യയില്‍ കഴിയുകയായിരുന്നു.കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യ നില തീരെ തൃപ്‌തികരമായിരുന്നില്ല.അറബിക് കലണ്ടര്‍ പ്രകാരം 1442 റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് മധ്യാഹ്നത്തോടെ ബന്ധു മിത്രാധികളുടെ സാന്നിധ്യത്തില്‍ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യ ശ്വാസം വലിച്ചത്.ബറടക്കം സായാഹ്നത്തില്‍ തിരുനെല്ലൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.
ഹാജിയുടെ നിര്യാണത്തില്‍ സമൂഹ്യ രാഷ്‌ട്രീയ മേഖലകളില്‍ ഉള്ളവരും നാട്ടിലും വിദേശത്തും ഉള്ള സംഘങ്ങളും സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
ഭാര്യ :- സുലൈഖ.മക്കള്‍ :- സലീം,ഷഫീഖ്,സാലിഹ്,ഷംല.
മരുമക്കള്‍ :-അക്‌സര്‍,റൂലിയ,അജ്‌ന,സരില.
29.10.2020