നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 30 November 2020

ആമിന വടക്കന്റെകായില്‍ മരണപ്പെട്ടു

തിരുനെല്ലൂര്‍:ആമിന വടക്കന്റെകായില്‍ മരണപ്പെട്ടു.
മാസങ്ങളായി രോഗ ശയ്യയിലായിരുന്നു.ഇന്ന്‌ മധ്യാഹ്നത്തോടെ ആയിരുന്നു അന്ത്യം.നന്മ തിരുനെല്ലൂർ സാംസ്‌കാരിക സമിതി വൈസ് പ്രസിഡന്റും മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്റുമായ  എ.കെ ഹുസൈന്റെ മാതാവാണ്‌ പരേതയായ ആമിന.തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ ഖബറടക്കം നടക്കും.

സാമൂഹിക സാം‌സ്‌കാരിക രാഷ്‌ട്രീയ രം‌ഗത്തുള്ളവരും,നാട്ടിലും പ്രവാസ ലോകത്തും ഉള്ള കൂട്ടായ്‌മകളും അനുശോചനം രേഖപ്പെടുത്തി.

ലോക രക്ഷിതവായ നാഥന്‍ അവരുടെ പാരത്രിക ജീവിതം സ്വര്‍‌ഗ്ഗീയമാക്കി അനുഗ്രഹിക്കുമാറാകട്ടെ.കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും  പ്രധാനം ചെയ്യട്ടെ..

30.11.2020