നന്മ രക്ഷധികാരി ആർ.കെ. ഹമീദ് കുട്ടി ഹാജി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ക്യാബിനറ്റ് അംഗങ്ങളായ വി.എസ് അബ്‌ദുല്‍ ജലീൽ, ആർ.കെ മുസ്‌തഫ,കെ.എം ഹനീഫ, എന്നിവരും യൂത്ത് വിങ്ങ് പ്രവർത്തകരായ,അബ്ദുൽ വഹാബ്, മുഹ്സിൻ മുസ്തഫ, റാഷി ,സ്വാലിഹ് നൗഷാദ്, സാദിക് തറയിൽ, ആസിഫ് കരീം, ഷെമീം, എന്നിവർ പങ്കെടുത്തു.
നന്മ സാംസ്കാരിക സമിതി പ്രസിഡന്റ് റഹ്‌മാൻ തിരുനെല്ലൂർ അയച്ച സന്ദേശം സദസ്സില്‍ അവതരിപ്പിക്കപ്പെട്ടു.ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ പി.എം സ്വാഗതം പറഞ്ഞു.വൈസ്. പ്രസിഡന്റ് ആർ.കെ. മുസ്‌തഫ നന്ദി പ്രകാശിപ്പിച്ചു.
=============
റഹ്‌മാന്‍ തിരുനെല്ലുരിന്റെ സന്ദേശത്തിന്റെ പൂര്‍ണ്ണ രൂപം:-
പ്രിയപ്പെട്ട യൂത്ത് വിങ്ങ് ഭാരവാഹികളേ, പ്രവർത്തകരേ...
ഒരു ഇടവേളക്ക് ശേഷം നന്മ യൂത്ത് വിങ്ങ് സാരഥികളും കാബിനറ്റ് അംഗങ്ങളും ഇന്ന് ഒരു വേദിയിൽ ഒന്നിക്കുകയാണ്.
നമ്മളോടൊപ്പം ഉണ്ടായിരുന്ന യൂത്ത് വിങ്ങ് അംഗങ്ങളിൽ പലരും വിദേശത്ത് പോയതിനാൽ ഇനിയുള്ള ഓരോ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കുന്നതിന് വേണ്ടി യൂത്ത് വിങ്ങ് കമ്മറ്റി പുന:സംഘടിപ്പിക്കാൻ കഴിഞ്ഞ ദിവസം നടന്ന കാബിനറ്റ് യോഗത്തിൽ തീരുമാനിച്ചതുപ്രകാരമാണ് നാം ഇന്ന് യോഗം ചേരാൻ ഉദ്ദേശിച്ചിട്ടുള്ളത്.
നമ്മുടെ നാടിന്റെ സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ രംഗങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ നാം നിർവ്വഹിച്ച സേവനങ്ങൾക്ക് ഇനിയും തുടർച്ചകൾ ആവശ്യമാണ്. പ്രതിസന്ധികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നാം ഏകമനസ്സോടെ ഒന്നിച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് എപ്പോഴും നാം ബോധവാനരായിരിക്കണം. യുവാക്കളായ നിങ്ങൾക്ക് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര സഹായത്തിന്റെയും വക്താക്കളാകാൻ വഴി കാണിക്കുക മാത്രമാണ് മുതിർന്നവരായ ഞങ്ങൾ ചെയ്‌തു പോരുന്നത്. നിങ്ങളുടെ കഴിവുകളിൽ ഞങ്ങൾക്ക് വളരെയേറെ പ്രതീക്ഷകളുണ്ട്. ആ പ്രതീക്ഷകൾക്ക് നിറം പകരാൻ നിങ്ങളുടെ ഭാഗത്ത് നിന്നും മികച്ച സപ്പോര്‍ട്ട് ഉണ്ടാകുമല്ലോ...
നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതിയുടെ യുവജന വിഭാഗമായ നന്മ യൂത്ത് വിങ്ങ് പ്രവർത്തകരായ നിങ്ങൾ മാതൃ സംഘടനക്ക് നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്കും സഹായ - സഹകരണ - സേവനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു.
യൂത്ത് വിങ്ങ് അംഗങ്ങളെയും കൂടി ഒപ്പം ചേർത്തു നിറുത്തിയാൽ മാത്രമെ സംഘടനാ പ്രവർത്തനങ്ങൾക്ക് അർത്ഥവ്യാപ്തി കൈവരിക്കാനാകൂ എന്ന യാഥാർത്ഥ്യം സുവ്യക്തമാണല്ലോ.
നമുക്ക് ഇനിയും ഒട്ടേറെ കാര്യങ്ങൾ നിർവ്വഹിക്കാനുണ്ട്.പരിശുദ്ധ റമളാൻ മാസത്തിന് ഇനി ആഴ്ച്ചകൾ മാത്രമേ ബാക്കിയുള്ളൂ. മെഡിക്കൽ കോളേജിലെ കിടപ്പ് രോഗികൾക്ക് ഭക്ഷണം എത്തിക്കൽ, നാട്ടിൽ ഭക്ഷ്യ കിറ്റുകളുടെ വിതരണം, അതുപോലെ അത്യാവശ്യ സാഹചര്യങ്ങളിൽ ആവശ്യമായി വരുന്ന പ്രവർത്തനങ്ങൾ....
ഇതിനെല്ലാം നമുക്ക് തോളോട് തോൾ ചേർന്ന് ഒന്നിച്ചു നിൽക്കേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ നൽകിയ സേവനങ്ങളും സഹായ സഹകരണങ്ങളും മാതൃ സംഘടന വിലമതിക്കുന്നു. നമുക്ക് ഇനിയും ഒന്നിക്കാം. ഒന്നിച്ച് മുന്നേറാം. നാടിനും നാട്ടുകാർക്കും വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാം.
വിളിച്ചാൽ വിളിപ്പുറത്തുള്ള യൂത്ത് വിങ്ങ് പ്രവർത്തകരുടെ സേവന സന്നദ്ധത കൂടുതൽ ഊർജസ്വലതയോടെ ഇനിയും ഉണ്ടാകുവാനും നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാനും സാഹചര്യങ്ങൾ അനുകൂലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം നിങ്ങളുടെ സഹായ സഹകരണങ്ങൾ ഇനിയും ഈ സംഘടനക്ക് ലഭ്യമാകട്ടെ എന്നും പ്രത്യാശിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ എന്നും ദുആ ചെയ്യുന്നു.
വിശ്വസ്തതയോടെ,
റഹ്‌മാൻ തിരുനെല്ലൂർ, പ്രസിഡണ്ട് , നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി.