തിരുനെല്ലൂര്‍:മുഹമ്മദ് അനീസ് തട്ടുപറമ്പില്‍ വിടപറഞ്ഞു.രോഗ ബാധിതനായി മസ്‌കത്തിലെ ഖൗല ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.ജൂലായ് പതിമൂന്ന് ചൊവ്വാഴ്‌ച വൈകുന്നേരത്തോടെ ആയിരുന്നു അന്ത്യം.
മുഹമ്മദ് അനീസും കുടുംബവും മാതാപിതാക്കളും എല്ലാവരും ഒമാനിലാണ് താമസം.ഒമാന്‍ മബേലയില്‍ ബിസിനസ്സ് നടത്തി വരികയായിരുന്നു.മമ്മസ്രായില്ലത്ത് തട്ടു പറമ്പിൽ ഹനീഫ - ഖദീജ ദമ്പതികളുടെ മകനാണ് 39 കാരനായ മുഹമ്മദ് അനീസ്.ഭാര്യ:- ഷിംന. മക്കൾ:- അമാൻ, ആയിഷ,ഹസ്സ.സഹോദരങ്ങള്‍:-ഹാരിസ്,നിയാസ്,തസ്‌നി ഷബീല്‍.
നന്മതിരുനെല്ലൂര്‍ സാംസ്‌കാരിക സമിതിയുടെ നേതൃനിരയിലുള്ള തട്ടുപറമ്പില്‍ ഹനീഫയുടെയും കുടുംബത്തിന്റെ അസഹനീയമായ വേദന നന്മയുടെ നേതൃത്വവും സഹകാരികളും സഹചാരികളും പരസ്‌പരം പങ്കുവെച്ചു.പ്രവാസി സംഘങ്ങളും സംഘടനകളും മുഹമ്മദ് അനീസിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.പരേതന്റെ പാരത്രിക ജീവിത സൗഭാഗ്യങ്ങള്‍ക്കായി പ്രാര്‍ഥിക്കാനും ജനാസ നമസ്‌ക്കരിക്കാനും അഭ്യര്‍ഥിച്ചു.
ഖബറടക്കം ജൂലായ് 14 (ബുധന്‍) മധ്യാഹ്നത്തിനു മുമ്പ് ഒമാനില്‍.പരേതന്റെ പരലോക ജീവിതം സര്‍വ്വലോക പരിപാലകനായ തമ്പുരാന്‍ പ്രകാശപുരിതമാക്കി അനുഗ്രഹിക്കുമാറാകട്ടെ.