ഈദരങ്ങ് സര്‍ഗ സൃഷ്‌ടികള്‍ കൊണ്ട് ധന്യമാക്കിയ സഹൃദയരെ ഗുണകാംക്ഷ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. മഹാമാരിയുടെ കാലത്ത് പരിമിതമായ സൗകര്യങ്ങളില്‍ മാത്രമേ സദസ്സുകള്‍ ഒരുക്കാന്‍ കഴിയുന്നുള്ളൂ എന്ന് ഗുണകാംക്ഷയുടെ സാരഥി കബീര്‍ കാക്കശ്ശേരി പരിതപിച്ചു.
ആദരണീയനായ പണ്ടാറക്കാട് മഹല്ല് പ്രസിഡണ്ട് വി.സി മൊയ്‌നുദ്ദീന്‍ ഹാജിയുടെ കാക്കശ്ശേരി വസതിയില്‍ ഒരുക്കിയ പ്രത്യേക ചടങ്ങില്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.നസീർ കാക്കശ്ശേരി,അബൂബക്കർ കാരാട്ട്,പി.കെ.സലിം കാക്കശ്ശേരി എന്നിവരുടെ സാന്നിധ്യത്തിൽ എളവള്ളി ഗ്രാമ പഞ്ചായത്ത് അംഗം പി.എം അബു സാഹിബ് ഉപഹാരങ്ങള്‍ യഥാവിധി കൈമാറി. ഉപഹാരത്തോടൊപ്പം ഒരു തൈ നടാം നാളെക്ക് വേണ്ടി എന്ന സ്‌നേഹ സന്ദേശത്തെ അടിവരയിട്ട് കൊണ്ട് വൃക്ഷത്തയ്യും കൈമാറ്റം ചെയ്യപ്പെട്ടു.
കഥാകൃത്ത് സൈനുദ്ധീൻ ഖുറൈശി, ഷറഫുദ്ദീൻ പുവ്വത്തൂർ ഉപഹാരം നേരിട്ട് ഏറ്റുവാങ്ങി.മുത്തുചിപ്പിയുടെ അത്ഭുത ലോകം പറഞ്ഞു തന്ന അസീസ് മഞ്ഞിയിൽ, കവി റഷീദ് പാവറട്ടി തുടങ്ങിയവരുടെ അഭാവത്തിൽ അവരുടെ പ്രതിനിധികൾ ഉപഹാരം ഏറ്റു വാങ്ങി.
ഈദരങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്‌നേഹോപഹാരങ്ങള്‍ നല്‍കി. ഉപഹാരം ഏറ്റുവാങ്ങാന്‍ വന്നെത്താന്‍ കഴിയാത്തവരുടെ പ്രതിനിധികള്‍ മുഖേനയും അവരുടെ വീടുകളിലും ഗുണകാംക്ഷ ഭാരവാഹികള്‍ സ്‌നേഹോപഹാരം എത്തിച്ചു കൊടുത്തു. പ്രതിസന്ധിയുടെ പ്രതികൂല സാഹചര്യത്തില്‍ പോലും പുതിയ സാധ്യതകളും വാതായനങ്ങളും തുറക്കാനുള്ള ഗുണകാംക്ഷയുടെ പ്രതിജ്ഞാബദ്ധമായ സമൂഹ്യ ബോധം പ്രശംസിക്കപ്പെട്ടു.
എം.കെ ഗഫൂർ സാഹിബിൻറെ പ്രാർത്ഥനയോടെ ആരംഭിച്ച ഈദരങ്ങ്, അൻവർ കാക്കശ്ശേരി നിയന്ത്രിച്ചു.ഗുണകാംക്ഷ അഡ്‌മിൻ അബ്‌ദുല്‍ ഖാദർ പുതിയവീട്ടിൽ അവലോകനം നിർവ്വഹിക്കുകയും. ഗ്രൂപ്പ് അഡ്‌മിന്‍ എം.സി ഹാഷിം സമാപനവും നന്ദി പ്രകാശനവും നടത്തി.